മദ്യ റെയ്ഡിനിടെ തപാല്‍ ഉരുപ്പടികള്‍ കണ്ടത്തെി

പടന്ന: വീടിനോട് ചേര്‍ന്നുള്ള കടയില്‍ മദ്യം വില്‍ക്കുന്നതായുള്ള രഹസ്യ വിവരം കിട്ടിയതനുസരിച്ച് എക്സൈസ് വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ മദ്യക്കുപ്പികള്‍ക്കൊപ്പം തപാല്‍ ഉരുപ്പടികളും ലഭിച്ചു. പടന്ന പോസ്റ്റ് ഓഫിസിലെ തപാല്‍ ഡെലിവറി എജന്‍റ് കാന്തിലോട്ടെ ശശിധരന്‍െറ വീട്ടില്‍നിന്നാണ് വിതരണം ചെയ്യാതെ കെട്ടിവെച്ച ഉരുപ്പടികള്‍ കണ്ടത്തെിയത്. രണ്ട് ചാക്കുകളിലായി കെട്ടിയ നിലയിലായിരുന്നു ഉരുപ്പടികള്‍. ഇവിടെ മദ്യവില്‍പന നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഓഫിസര്‍ എം.വി. ബാബുരാജിന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് റെയ്ഡ് നടത്തിയത്. പരിശോധനക്കിടെ ചാക്കുകളിലായി നിറച്ച ഉരുപ്പടികള്‍ കണ്ടത്തെുകയായിരുന്നു. എക്സൈസ് അധികൃതര്‍ വിവരം നല്‍കിയതനുസരിച്ച് പോസ്റ്റ് മാസ്റ്റര്‍ കരുണാകരന്‍ സ്ഥലത്തത്തെി തപാല്‍ ഉരുപ്പടികള്‍ ഏറ്റെടുത്തു. വിതരണം ചെയ്യാതെ കെട്ടിവെച്ച ഉരുപ്പടികളില്‍ വാരികകളും മാസികകളുമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പോസ്റ്റ് മാസ്റ്റര്‍ അറിയിച്ചു. തപാല്‍ വകുപ്പിലെയും സ്പെഷല്‍ ബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ പോസ്റ്റ് ഓഫിസിലത്തെി വിവരങ്ങള്‍ ശേഖരിച്ചു. ഇതിനു മുമ്പും ഇയാള്‍ക്കെതിരെ സമാനമായ ആരോപണം ഉണ്ടായിരുന്നു. മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ തളിയില്‍ രുക്മിണിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.