കാസര്‍കോട്: ബഡ്സ് സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കലക്ടറേറ്റിനു മുന്നില്‍ സമരധ്വനി നടത്തി. പെരിയ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികളായ നന്ദന, അന്‍വാസ്, ദിവ്യപ്രസാദ് എന്നിവര്‍ കത്തിച്ച മെഴുകുതിരി മുനീസക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദപരവും ആരോഗ്യപ്രദവുമായ കെട്ടിടങ്ങള്‍ നിര്‍മിക്കുക, വൈകല്യങ്ങളില്‍ വൈജാത്യമുള്ളവര്‍ക്ക് അനുസരിച്ചുള്ള പഠനോപകരണങ്ങള്‍ നല്‍കുക, വിഷമുക്ത ഭക്ഷണം നല്‍കുക, വിനോദം, സംഗീതം, കല എന്നിവക്ക് അവസരമൊരുക്കുക, തൊഴില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കുക, അടിയന്തര ചികിത്സാ സംവിധാനം ഉണ്ടാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കുക, യാത്രാസൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ടി. ശോഭന അധ്യക്ഷത വഹിച്ചു. പ്രഫ. ടി.സി. മാധവപണിക്കര്‍, നാരായണന്‍ പേരിയ, കെ.കെ. നായര്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, പി. മുരളീധരന്‍, മുനീസ അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കെ. പ്രവീണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.