അങ്കമാലി: പട്ടാപ്പകല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവറെ തലക്കടിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേര്‍ പിടിയില്‍. കൊരട്ടി മല്ലപ്പിള്ളി വീട്ടില്‍ സംഗീത് ബാബു (20), തിരുമുടിക്കുന്ന് പുതുശ്ശേരി വീട്ടില്‍ സിനോ (19) എന്നിവരാണ് പിടിയിലായത്. അക്രമത്തിന് നേതൃത്വം കൊടുത്ത കുപ്രസിദ്ധ കുറ്റവാളി വടിവാള്‍ ജോണ്‍സണ്‍ ഒളിവിലാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കറുകുറ്റി പ്രീമിയര്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ മലയിന്മേല്‍ സുരേന്ദ്രന്‍െറ മകന്‍ സിനോജിനെയാണ്(37) ആക്രമിച്ചത്. ജോണ്‍സന്‍െറ നേതൃത്വത്തിലത്തെിയ മൂവര്‍സംഘം സിനോജിനുനേരെ മിന്നലാക്രമണം നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകരോടൊപ്പം സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന സിനോജിനെ സംഘം മാരകായുധമുപയോഗിച്ച് തലക്കടിച്ച് വീഴ്ത്തിയാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിനോജിന്‍െറ സുഹൃത്തുക്കള്‍ തടയാന്‍ ശ്രമിച്ചതോടെ പ്രതികള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ അഗ്നിക്കിരയാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടി മറഞ്ഞു. കഴിഞ്ഞദിവസം ജോണ്‍സനും സിനോജും തമ്മില്‍ പൊങ്ങം കവലയിലുണ്ടായ വാക്കേറ്റത്തിന്‍െറ തുടര്‍ച്ചയെന്നോണമാണ് ജോണ്‍സണ്‍ ആക്രമിക്കാനത്തെിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആക്രമണശേഷം സംഗീതും സിനോയും കൊരട്ടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അങ്കമാലി എസ്.ഐ എന്‍.എ. അനൂപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ നാടകീയമായി പിടികൂടുകയായിരുന്നു. വടിവാള്‍ ആക്രമണത്തില്‍ കുപ്രസിദ്ധനായ ജോണ്‍സനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഗുണ്ടാ ആക്ടിലുള്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതിയാണ് ജോണ്‍സണ്‍. സംഗീതിനും സിനോക്കുമെതിരെയും വിവിധ കേസുകളുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.