തുറവൂര്‍: ദേശീയപാതയില്‍ തുറവൂര്‍ കവല അപകടക്കെണിയാകുന്നു. മഴ തുടങ്ങിയതോടെയാണ് തുറവൂര്‍ കവലയിലെ കിഴക്കേ പാത തകര്‍ന്നത്. എല്ലാവര്‍ഷവും ഇവിടെ പാത തകരുന്നത് പതിവാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് കുഴികള്‍ രൂപപ്പെടാന്‍ കാരണം. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികള്‍ തിരിച്ചറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. ട്രാഫിക് ബോര്‍ഡ് വെച്ച് അപകടസൂചന നല്‍കുന്നുണ്ടെങ്കിലും സൂചനാബോര്‍ഡിന്‍െറ വടക്കുഭാഗത്തെ വന്‍കുഴികള്‍ അറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യമുന്നയിച്ച് തുറവൂരിലെ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.