കല്‍പറ്റ: കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സ്കൂള്‍ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, എസ്.പി.ജി എന്നിവയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പുതിയ ബാച്ച് തുടങ്ങുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്കൂളില്‍ ഉണ്ടായിട്ടും ബാച്ച് അനുവദിച്ചില്ല. ബാച്ച് അനുവദിച്ചുകിട്ടും വരെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. പി.ടി.എ പ്രസിഡന്‍റ് പി.എസ്. ഗിരീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.വി. പൗലോസ്, കെ. സക്കീന, കെ.എം. ഏലിയാസ്, പി.ജെ. ജോസഫ്, കെ. ഹംസ, ബിനു തോമസ്, ഉമ്മര്‍ പൂപ്പറ്റ, കെ.കെ. ഇഖ്ബാല്‍, വി.ആര്‍. ലാല്‍, കെ. നൗഷാദ്, വി. അശോകന്‍, സി.പി. ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.