പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ അണക്കെട്ടിന്‍െറ ഷട്ടര്‍ തുറന്നതോടെ കുത്തിയൊഴുകിയ വെള്ളത്തില്‍ കാണാതായ യുവാവിനെ കണ്ടത്തൊനായില്ല. ഒഴുക്കില്‍ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലമായി. ദേശീയ ദുരന്ത നിവാരണ സേന ബാണാസുര സാഗറിനരികിലെ കരമാന്‍തോട് പുഴയില്‍ ബുധനാഴ്ച വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടയിലാണ് പിണങ്ങോട് മുക്ക് നാട്ടിപ്പാറ സുഭാഷിനെ (22) കാണാതായത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫയര്‍ഫോഴ്സും കല്‍പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഇതത്തേുടര്‍ന്ന് ദേശീയ ദുരന്ത നിവാരണസേനയെ വിളിക്കുകയായിരുന്നു. സംഘം ഡെ. കമാന്‍ഡര്‍ റോജിഷിന്‍െറ നേതൃത്വത്തിലുള്ള 32 അംഗ സംഘമാണ് തിരച്ചിലിനത്തെിയത്. രണ്ട് ബോട്ടുകളിലായി പുഴയുടെ അടിഭാഗം അടക്കം ഇളക്കിമറിച്ചുള്ള തിരച്ചിലാണ് നടന്നത്. ബാണാസുര സാഗറിന്‍െറ ഷട്ടറിനരികില്‍നിന്ന് മുള്ളന്‍കണ്ടി പാലത്തിന് താഴെവരെ തിരച്ചില്‍ നടത്തി. പുഴയോട് ചേര്‍ന്ന വശങ്ങളിലെ മുള്‍പടര്‍പ്പുകളിലും കുറ്റിക്കാട്ടിലും തിരച്ചില്‍ നടന്നു. രാവിലെ ഡാമിന്‍െറ ഷട്ടര്‍ അടച്ച ശേഷമാണ് തിരച്ചില്‍ തുടങ്ങിയത്. എന്നാല്‍, കനത്ത മഴയോടെ ഷട്ടര്‍ ഉച്ചക്ക് വീണ്ടും തുറന്നു. പുഴയിലെ കനത്ത കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായി. വ്യാഴാഴ്ചയും തിരച്ചില്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.