മൂന്നാര്‍: താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് വൈദ്യുതി മുടങ്ങിയിട്ട് മൂന്ന് ദിവസം. സര്‍ക്കാര്‍ ഓഫിസുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താളംതെറ്റി. വെള്ളം പമ്പ് ചെയ്യാനോ ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ കഴിയാതെ ജനങ്ങളും നട്ടംതിരിയുകയാണ്. മഴക്കാലമത്തെിയതോടെ ദേവികുളത്ത് വൈദ്യുതിയത്തെുന്ന ദിവസങ്ങള്‍ വിരളമാണ്. വൈദ്യുതിയില്ലാത്തതിനാല്‍ ദേവികുളം താലൂക്ക് ഓഫിസിന്‍െറ പ്രവര്‍ത്തനം ഭാഗികമായാണ് നടക്കുന്നത്. കാലവര്‍ഷ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വൈദ്യുതിയുടെ അഭാവം പ്രശ്നം സൃഷ്ടിക്കുന്നു. മൊബൈല്‍ ഫോണുകളെ ആശ്രയിച്ചാണ് പല സന്ദേശങ്ങളും കൈമാറുന്നത്. വൈദ്യുതിയില്ലാത്തതിനാല്‍ പലരുടെയും ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ സ്വിച്ച് ഓഫിലാണുള്ളത്. മറയൂര്‍, വട്ടവട, ഇടമലക്കുടി തുടങ്ങിയ മേഖലകളില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് ദിനവും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ദേവികുളം താലൂക്ക് ഓഫിസില്‍ എത്തുന്നത്. വൈദ്യുതിയില്ലാത്തതിനാല്‍ അപേക്ഷകളുടെ ഫോട്ടോ കോപ്പി എടുക്കുന്നതിനോ തക്ക സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വീടുകളില്‍ എത്തുന്നതിനോ കഴിയുന്നില്ല. പകല്‍ നേരത്ത് പോലും വെളിച്ചം അകത്തേക്ക് എത്താത്തതിനാല്‍ ജീവനക്കാര്‍ പലരും ലീവ് എടുത്ത് നാട്ടിലേക്ക് മടങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.