നെടുങ്കണ്ടം: തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയിലെ പാറത്തോട് പാലം കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പേടി സ്വപ്നമാകുന്നു. നന്നേ വീതി കുറഞ്ഞ ഈ പാലത്തില്‍ അപകടം തുടര്‍ക്കഥയായിട്ടും പാലം പുതുക്കി നിര്‍മിക്കാന്‍ നടപടിയില്ല. ത്രിതല പഞ്ചായത്ത്, നിയമസഭാ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും പാലം പുതുക്കി പണിയാന്‍ കോടികള്‍ വകകൊള്ളിച്ചുവെന്ന വാഗ്ദാനവുമായി പ്രസ്താവനകള്‍ നിരത്തുന്നതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പാലം പുതുക്കി നിര്‍മിക്കുന്നില്ളെന്ന് മാത്രമല്ല പാലത്തിലെ കുഴികള്‍ അടക്കാനോ പാലത്തിന് സമീപം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ നാളിതുവരെ തയാറായിട്ടില്ല.ഏതാണ്ട് 60 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാലത്തിന് ഇപ്പോഴും കൈവരികള്‍ നിര്‍മിച്ചിട്ടില്ല. ഇടുങ്ങിയ പാലം എന്നതിന് പുറമേ ഇരുവശങ്ങളിലെയും കുത്തനെയുള്ള ഇറക്കവും ഒരു വശത്തെ വളവും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അപരിചിത വാഹനങ്ങളാണ് ഏറെയും അപകടത്തില്‍പെടുക. തേക്കടി-മൂന്നാര്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയിലെ പാലമാണിത്. വീതി കൂടിയ വലിയ ടൂറിസ്റ്റ് ബസുകള്‍ നന്നേ പാടുപെട്ടാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. നെടുങ്കണ്ടം ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ പൊടുന്നനെ വീതി കുറഞ്ഞ പാലം കാണുമ്പോഴുണ്ടാകുന്ന അമ്പരപ്പിലാണ് അപകടം ഏറെയും നടക്കുക. എതിര്‍വശത്തെ വളവിലും അപകട സാധ്യത ഏറെയാണ്. വളവിന് സമീപത്തെ വീടുകളും മറ്റ് കെട്ടിടങ്ങളും എതിരെയുള്ള കാഴ്ച മറക്കുന്നു. പാലത്തിലെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും അപകട സാധ്യത കൂട്ടുന്നുണ്ട്. കഴിഞ്ഞ ദിവസവും ഈ പാലത്തില്‍നിന്ന് ജീപ്പ് തോട്ടില്‍ വീണു. ജീപ്പ് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.