മറയൂര്‍: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നിപ്പ്. ഡി.സി.സി അംഗവും മറയൂര്‍ ഗ്രാമപഞ്ചായത്തംഗവുമായ ടി.ടി. ജോസഫിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം ഒൗദ്യോഗിക പാനലിനെതിരെ ബദല്‍ പാനലുമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അനര്‍ഹരും അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ടവരും കടന്നുകൂടിയിട്ടുണ്ടെന്ന് ആരോപിച്ചാണ് സ്വതന്ത്ര പാനല്‍ രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന്‍െറ പേരില്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒൗദ്യോഗികമായി പുറത്താക്കിയതായി ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു.കാലങ്ങളായി മറയൂര്‍ കോഓപറേറ്റീവ് സൊസൈറ്റിയില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നും ഇവര്‍ക്കെതിരെ കര്‍ഷകരെയും പുരോഗമന ചിന്താഗതിക്കാരെയും അണിനിരത്തിയുള്ള പാനലാണ് തന്‍െറ നേതൃത്വത്തിലുള്ളതെന്നും ടി.ടി. ജോസഫ് പറഞ്ഞു.ഇടത് നേതൃത്വത്തില്‍ സഹകരണ സംരക്ഷണ മുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള മറയൂര്‍ സഹകരണ ബാങ്കില്‍ കോണ്‍ഗ്രസിലെ ഗ്രൂപ് തിരിഞ്ഞുള്ള മത്സരം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഇടതുപക്ഷം കരുതുന്നു. 10 ന് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.