കോണ്‍ഗ്രസ് പുന$സംഘടന: ഇടുക്കിയില്‍ നടപടി തുടങ്ങി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് പുന$സംഘടനയുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കമായി. പുന$സംഘടനക്കായി രൂപവത്കരിച്ച ഉപസമിതിയുടെ ആദ്യ യോഗം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍െറ സാന്നിധ്യത്തില്‍ ഞായറാഴ്ച തൊടുപുഴയില്‍ നടന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പുന$സംഘടന നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍, ഇത്തരം ഭിന്നതകളൊന്നും പുന$സംഘടനയെ ബാധിക്കില്ളെന്നും സമവായത്തിലൂടെ പൂര്‍ത്തിയാക്കാനാകുമെന്നുമുള്ള ആത്മവിശ്വാസമാണ് എം.എം. ഹസന്‍ പ്രകടിപ്പിച്ചത്. പുന$സംഘടനക്കായി രൂപം നല്‍കിയ കമ്മിറ്റിയിലെ പല നേതാക്കളും തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സംശയത്തിന്‍െറ നിഴലില്‍ നില്‍ക്കുന്നവരായതിനാല്‍ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം കെ.പി.സി.സി അധ്യക്ഷന്‍, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയെ ബൂത്ത് തലം മുതല്‍ പുന$സംഘടിപ്പിക്കാനായി രൂപവത്കരിച്ച കമ്മിറ്റിയില്‍ എ ഗ്രൂപ്പില്‍നിന്ന് മുന്‍ എം.പി പി.ടി. തോമസ്, ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ്, എ.കെ. മണി എന്നിവരും ഐ ഗ്രൂപ്പില്‍നിന്ന് ഇ.എം. ആഗസ്തി, ജോയി തോമസ് എന്നിവരുമാണുള്ളത്. ആഗസ്തിയും ജോയി തോമസുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളാണ് പരാതിക്ക് പിന്നില്‍. ജില്ലയില്‍ പാര്‍ട്ടി പുന$സംഘടിപ്പിക്കുന്നതിനുമുമ്പ് അതിനായുള്ള കമ്മിറ്റി പുന$സംഘടിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കോണ്‍ഗ്രസിനുള്ളില്‍ സ്വഭാവികമായി ഉണ്ടാകാറുള്ള അഭിപ്രായവ്യത്യാസമായി ജില്ലയിലെ പാര്‍ട്ടി നേതൃത്വം ഇതിനെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ളെന്ന് അവരും രഹസ്യമായി സമ്മതിക്കുന്നുണ്ട്.തിങ്കളാഴ്ചത്തെ യോഗത്തില്‍ ബൂത്ത് തലത്തിലുള്ള പുന$സംഘടനക്കായി ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ഇ.എം. ആഗസ്തി, പി.പി. സുലൈമാന്‍ റാവുത്തര്‍, ജോയി തോമസ്, എ.കെ. മണി എന്നിവര്‍ക്ക് വിവിധ മണ്ഡലങ്ങളുടെ ചുമതല നല്‍കാന്‍ തീരുമാനമായി. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന പി.ടി. തോമസിനോടും ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ളെന്നാണ് സൂചന. പുന$സംഘടന നടപടി ചൂടുപിടിച്ച് തുടങ്ങിയതോടെ ജില്ലയില്‍ വരുംദിവസങ്ങളില്‍ ഗ്രൂപ് തിരിഞ്ഞുള്ള അണിയറനീക്കങ്ങളും ചരടുവലികളും സജീവമാകുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.