ഇസ്രായേല്‍ ആക്രമണത്തിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടാവണം -ഇ. അഹമ്മദ് എം.പി

അഞ്ചരക്കണ്ടി: ഗസ്സയുടെ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമത്തിനെതിരെ ലോക മുസ്ലിം സമൂഹം ഒറ്റക്കെട്ടാവണമെന്ന് ഇ. അഹമ്മദ് എം.പി. വേങ്ങാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നവീകരിച്ച മദ്റസ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമാധാനവും കാരുണ്യവും മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കും മദ്റസ പ്രസ്ഥാനത്തിന്‍െറ പങ്ക് വളരെ വലുതാണ്. സമസ്തയുടെ കീഴിലുള്ള കേരളത്തിലെ മദ്റസ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.