അഞ്ചരക്കണ്ടി: പുനര്‍ നിര്‍മിച്ച വേങ്ങാട് ജുമാമസ്ജിദിന്‍െറ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് സെക്രട്ടറി കെ.പി. ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. നവീകരിച്ച മദ്റസ കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഇ. അഹമ്മദ് എം.പി നിര്‍വഹിച്ചു. മദ്റസ മുഅല്ലിം ക്ഷേമനിധി വിതരണത്തിന്‍െറ ഉദ്ഘാടനം പ്രഫ. ആലിക്കുട്ടി മുസ്ലിയാരും സി.കെ. മുസ്തഫ ഹാജിയുടെ പേരിലുള്ള ധനസഹായ വിതരണം മാണിയൂര്‍ അഹമ്മദ് മുസ്ലിയാരും നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സി.പി. അബൂട്ടി ഹാജി (മണിയപ്പള്ളി)യെ സമസ്ത കേന്ദ്ര കമ്മിറ്റിയംഗം പി.പി. ഉമര്‍ മുസ്ലിയാര്‍ അനുമോദിച്ചു. എസ്.കെ.എസ്.എസ്.എഫ് വേങ്ങാട് ശാഖ നല്‍കിയ സൗജന്യ മദ്റസ പാഠപുസ്തകത്തിന്‍െറ വിതരണം കെ.എം.സി.സി ബംഗളൂരു പ്രസിഡന്‍റ് നൗഷാദ് മേലാക്കണ്ടി നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, അബ്ദുറഹ്മാന്‍ കല്ലായി, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, പി.വി. സൈനുദ്ദീന്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുസലാം ദാരിമി കിണവക്കല്‍, ഡോ. സലിം നദ്വി, എ.പി.എം. കുഞ്ഞമ്മദ് ഹാജി, വി.കെ. മുഹമ്മദ്, സി.പി. നൂറുദ്ദീന്‍ മുസ്ലിയാര്‍, അസീസ് ഹാജി, വി.കെ. അബൂബക്കര്‍, സി.പി. അബു കുറുമാത്തൂര്‍, സി.പി. സലീത്ത്, എന്‍.സി. ഹുസൈന്‍, സി.പി. മാഞ്ഞു ഹാജി എന്നിവര്‍ സംസാരിച്ചു. പുനര്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സി.പി. അബൂബക്കര്‍ ഹാജി സ്വാഗതവും ജോയന്‍റ് കണ്‍വീനര്‍ സി.പി. സലിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.