കൊച്ചി: തമ്മനം ലേബര്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ മെട്രോ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആറിന് റാലിയും സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടത്തും. കൊച്ചിന്‍ മെട്രോ ബാര്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിനാണ് കണ്‍വെന്‍ഷന്‍. കൊച്ചി നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്, കൗണ്‍സിലര്‍മാരായ കെ.കെ. അബു, അഡ്വ. എന്‍.എ. ഷഫീഖ്, ജോജി കുരീക്കോട് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികളും റെസിഡന്‍റ്സ് മത- സാംസ്കാരിക സംഘടനകളും വനിത- യുവജന- വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്നതാണ് സമിതി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാര്‍ വളപ്പില്‍ കഴിഞ്ഞദിവസം പരസ്യ മദ്യപാനവും മദ്യപാനികളുടെ അഴിഞ്ഞാട്ടവും അരങ്ങേറി. ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, റെസിഡന്‍റ്സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പിന്നീടാണ് പൊതുസമിതിയുണ്ടാക്കി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. തമ്മനം ജങ്ഷനില്‍നിന്ന് തുടങ്ങി ബാറിന് മുന്നില്‍ റാലി അവസാനിക്കും. തുടര്‍ന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കുമെന്ന് സമിതി നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.