റോഡ് കൈയേറ്റം ഒഴിപ്പിച്ച് കാന നിര്‍മിക്കണമെന്ന്

വൈപ്പിന്‍: മുരുക്കുംപാടം ബെല്‍ബോ-യൂനിവേഴ്സിറ്റി റോഡിനിരുവശവുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കാനനിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പുതുവൈപ്പ് റോയല്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയെങ്കിലും കൈയേറ്റം ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടി സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രക്ഷോഭം തുടരുമെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ക്കും പഞ്ചായത്തിനും നല്‍കിയ പരാതിയത്തെുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചു. എന്‍.ഇ.എസ് ബ്ളോക് രേഖ പ്രകാരം ഇരുപതുമീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് കൈയേറ്റംമൂലം പകുതിയായി ചുരുങ്ങി. റിയല്‍ എസ്റ്റേറ്റ്-ഭൂമാഫിയ സംഘങ്ങളാണ് പ്രധാനമായും റോഡ് കൈയേറിയിരിക്കുന്നത്. വിവരാവകാശ പ്രകാരം പുതുവൈപ്പ് വില്ളേജ് ഓഫിസര്‍ നല്‍കിയ മറുപടിയില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുള്ളതും ഇത് താലൂക്കോഫിസില്‍ യഥാസമയം അറിയിച്ചിട്ടുള്ളതുമാണെന്ന് പറയുന്നു. എന്നാല്‍, കൈയേറ്റം ഒഴിപ്പിക്കാന്‍ താലൂക്ക് അധികൃതര്‍ തയാറായിട്ടില്ല. കണ്ടെയ്നര്‍ ലോറികള്‍ നിരന്തരം സര്‍വീസ് നടത്തുന്നതിനാല്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനാവശ്യമായ വീതി ഇപ്പോള്‍ റോഡിനില്ല. റോഡ് കൈയേറ്റം ഒഴിപ്പിച്ച് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുംവിധം റോഡിന്‍െറ അതിര്‍ത്തിയില്‍ കാന നിര്‍മിക്കാന്‍ നടപടിയുണ്ടാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.