പുക്കാട്ടുപടി: എടത്തല എന്‍.എ.ഡി നിരോധവുമായി ബന്ധപ്പെട്ട കോടതി വിധിയത്തെുടര്‍ന്ന് കലക്ടര്‍ വിളിച്ചുകൂട്ടിയ മിനിറ്റ്സ് പ്രകാരമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് 12 ന് കൂടുന്ന പഞ്ചായത്ത് കമ്മിറ്റി നടപടി കൈക്കൊള്ളും. കഴിഞ്ഞ 20 ന് കൂടിയ യോഗത്തിന്‍െറ മിനിറ്റ്സ് 30നാണ് ഒൗദ്യോഗികമായി പഞ്ചായത്തിന് ലഭിച്ചിട്ടുള്ളത്. മിനിറ്റ്സിന്‍െറ പകര്‍പ്പ് ബാങ്കിങ് ഇടപാടുകള്‍ക്കും ഭൂമി ക്രയവിക്രയങ്ങള്‍ക്കുമായി ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് സൗകര്യമൊരുക്കുന്നതിനായി പഞ്ചായത്തിന് സമീപവും മറ്റിടങ്ങളിലും ഫോട്ടോസ്റ്റാറ്റ് കടകളിലും ഇത് ലഭിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തിന്‍െറ തീരുമാനങ്ങളില്‍ എന്‍.എ.ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍പോലും ഭാവിയില്‍ ഉദ്യോഗസ്ഥര്‍ മാറിവരുന്നതിനനുസരിച്ച് കോടതിവിധി മറ്റുവിധത്തില്‍ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്‍.എ.ഡി കോടതിയില്‍ നല്‍കിയിരുന്ന പരാതിയില്‍ 2000 യാഡും വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുള്ള ഡിസ്റ്റന്‍സ് നിയമപ്രകാരമുള്ള 1000 യാഡ് ദൂരപരിധിയും സുരക്ഷമേഖലയായാണ് വിവരിച്ചിട്ടുള്ളത്. എന്നാല്‍, കലക്ടര്‍ വിളിച്ച യോഗത്തില്‍ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള സര്‍വേ നമ്പറുകള്‍ മാത്രം സുരക്ഷമേഖലയായി കണക്കാക്കിയാല്‍ മതിയെന്ന നിലപാടായിരുന്നു എന്‍.എ.ഡി പ്രതിനിധികള്‍ക്ക്. ഇത് കോടതിയെ തന്നെ സമീപിച്ച് വ്യക്തത വരുത്തേണ്ടത് ഉചിതമായിരിക്കുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതും പഞ്ചായത്ത് കമ്മിറ്റി പ്രത്യേകം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1992ലെ വിജ്ഞാപനപ്രകാരമുള്ള സര്‍വേ നമ്പറുകള്‍ ഒഴികെയുള്ള മറ്റു വസ്തുക്കള്‍ക്ക് നിയന്ത്രണം ബാധകമല്ളെന്നും എന്‍.എ.ഡിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ ഏതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ എന്‍.എ.ഡിയില്‍നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണെന്നും മിനിറ്റ്സില്‍ പറയുന്നുണ്ട്. കൂടാതെ പൊതുജനങ്ങള്‍ എന്‍.ഒ.സിക്കായി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ എന്‍.എ.ഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുള്ളതായും മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.