ചേളന്നൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് കീറിമുറിച്ച ബാലുശ്ശേരി റോഡില്‍ യാത്ര ദുരിതമയം. എ.കെ.കെ.ആര്‍ സ്കൂള്‍, ഏഴേനാല്, ഏഴേആറ്, എസ്.എന്‍. കോളജ്, പെരുമ്പൊയില്‍, തച്ചാട്ടുതാഴം തുടങ്ങിയ ഭാഗങ്ങളില്‍ യാത്ര ദുരിതപൂര്‍ണമാണ്. മഴ പെയ്തതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. കുഴികള്‍ മനസ്സിലാവാതെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. ബാലുശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍നിന്നും മറ്റു സ്വകാര്യ ആശുപത്രികളില്‍നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എളുപ്പത്തില്‍ എത്തിക്കാനുള്ള ഏക മാര്‍ഗം ഈ റോഡാണ്. മഴക്കു മുമ്പ് റോഡ് ടാറിങ് നടത്തി നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മഴ തുടങ്ങിയശേഷം അധികൃതര്‍ ക്വാറി അവശിഷ്ടങ്ങളും മറ്റും ഉപയോഗിച്ച് കുഴികളടക്കാന്‍ റോഡില്‍ ചില പൊടിക്കൈകള്‍ നടത്തുക മാത്രമാണ് ചെയ്തത്. കനത്ത മഴയില്‍ ഇവയെല്ലാം ഒലിച്ചുപോയി. ഇവിടെ വലിയ കുഴികളായി കിടക്കുകയാണ്. കടകളില്‍നിന്ന് വെള്ളം തെറിക്കാതിരിക്കാന്‍ കച്ചവടക്കാര്‍ കടക്കു മുന്നില്‍ ടയറുകള്‍ നിരത്തിയിരിക്കുകയാണ്. പല ഭാഗത്തും അഴുക്കുചാലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം റോഡിലൂടെ പരന്നൊഴുകുന്ന സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.