കോഴിക്കോട്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ജനവിരുദ്ധ നയങ്ങളുടെയും സാമ്രാജ്യത്വ കോര്‍പറേറ്റ് അനുകൂല നിലപാടുകളുടെയും കാര്യത്തില്‍ ഇരട്ടസഹോദരന്മാരാണെന്ന് സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞു. ആഗസ്റ്റ് 15 ന് എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവതയുടെ സമരസംഗമത്തിന്‍െറ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥയുടെ ആദ്യദിനസമാപന പൊതുസമ്മേളനം പെരുവയലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളില്‍ ചെറുവിരലനക്കാന്‍ പോലും തയാറാകാത്ത കേന്ദ്ര ഭരണകൂടം രാജ്യം തുടര്‍ന്നുവന്നിരുന്ന വിദേശ നയങ്ങളെ കാറ്റില്‍ പറത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ലീഡര്‍ക്കുപുറമെ അജയ് ആവള, ഡി. ബിജു, കെ.സി. അന്‍വര്‍, എന്‍.എം. ബിജു, അഭിജിത്ത് കോറോത്ത്, കെ.പി. ബിനൂപ്, ബിനോയ് എ.ബി, അഖില്‍ കേളോത്ത്, കെ. സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.ടി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.