ന്യൂഡൽഹി: കോൺഗ്രസ് മുൻ നേതാവ് നട്വ൪ സിങ് എഴുതിയ ആത്മകഥയിലെ കാര്യങ്ങൾ ശരിവെച്ച് ഗാന്ധി കുടുംബത്തിൻെറ വിശ്വസ്തനായ മണിശങ്ക൪ അയ്യ൪ രംഗത്ത്. 2004ൽ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിൽനിന്ന് തടഞ്ഞത് മകൻ രാഹുൽ ഗാന്ധിയാണെന്ന് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ അയ്യ൪ പറഞ്ഞു. അതേസമയം, നട്വ൪ സിങ്ങിനറിയാത്ത വേറെയും കാരണങ്ങൾ അതിനുപിന്നിൽ ഉണ്ടാകാമെന്നും അയ്യ൪ പറഞ്ഞു.
തീരുമാനത്തിനു പിന്നിൽ ആന്തരിക ചോദനയുണ്ടായിരുന്നില്ളെന്ന് നട്വ൪ സിങ് പറഞ്ഞിട്ടുണ്ടോയെന്ന് അയ്യ൪ ചോദിച്ചു. ആന്തരിക ചോദന തേടുന്ന പാരമ്പര്യം കോൺഗ്രസിൽ 100 വ൪ഷത്തോളം പഴക്കമുള്ളതാണ്. സിങ് പറഞ്ഞതും എഴുതിയതും അ൪ധസത്യങ്ങളാണ്; പൂ൪ണസത്യങ്ങളല്ല -അയ്യ൪ പറഞ്ഞു. അമ്മയുടെ സുരക്ഷയുടെ കാര്യത്തിൽ രാഹുലിൻെറ ആശങ്കയിൽ അസ്വാഭാവികതയൊന്നുമില്ളെന്നും അദ്ദേഹം പറഞ്ഞു. 2004ൽ പ്രധാനമന്ത്രിസ്ഥാനം ത്യജിച്ച സോണിയ, മനസ്സാക്ഷിയുടെ പ്രേരണക്ക് ചെവികൊടുത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് പറഞ്ഞിരുന്നത്. നട്വ൪ സിങ്ങിൻെറ വാദങ്ങളെ തള്ളിക്കളഞ്ഞ കോൺഗ്രസ് വക്താവിൻെറ അഭിപ്രായത്തിന് വിരുദ്ധമാണ് അയ്യരുടെ നിലപാട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തൻേറത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു അയ്യരുടെ മറുപടി.
നട് വ൪ സിങ്ങിൻെറ പരാമ൪ശങ്ങൾക്കെതിരെ മുതി൪ന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖു൪ശിദും രംഗത്തത്തെി. പരാമ൪ശങ്ങൾ തന്നെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.