ഇസ്രായേല്‍ സൈനികനെ ബന്ദിയാക്കിയിട്ടില്ലെന്ന്‌ ഹമാസ്

തെൽ അവീവ്: ഇസ്രായേൽ സൈനികനെ ബന്ദിയാക്കിയെന്ന വാ൪ത്ത ഹമാസ് നിഷേധിച്ചു. ഹമാസിൻെറ സായുധ വിഭാഗമായ അൽഖസ്സം ബ്രിഗേഡ്സാണ് വാ൪ത്ത നിഷേധിച്ച് രംഗത്തത്തെിയത്. ഇസ്രായേൽ സൈനികനെ തങ്ങൾ ബന്ദിയാക്കിയിട്ടില്ളെന്നും സൈനികൻ എവിടെയാണെന്ന് തങ്ങൾക്കറിയില്ളെന്നും അൽഖസ്സം അറിയിച്ചു. റഫയിൽ ചാവേറുകളാകാൻ പോയ തങ്ങളുടെ പോരാളികളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇസ്രായേലിൻെറ വ്യോമാക്രമണത്തിൽ അവരെല്ലാം കൊല്ലപ്പെട്ടുവെന്ന് കരുതുന്നു. അക്കൂട്ടത്തിൽ ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടുവെന്ന് കരുതുന്നുവെന്നും അൽഖസ്സം വ്യക്തമാക്കി.

ഹമാസ് തട്ടിക്കൊണ്ട് പോയ ഇസ്രായേൽ സൈനികനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ സൈനികൻ സെക്കൻഡ് ലഫ്റ്റനൻറ് ഹാഡ൪ ഗോൾഡിനെയാണ് കാണാതായത്. ഹമാസ് സൈനികരുടെ പിടിയിലായ വാ൪ത്ത ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ഹമാസാണ് ഇസ്രായേൽ സൈനികനെ ബന്ദിയാക്കിയെന്ന വാ൪ത്ത കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഹമാസ് നിഷേധവുമായി രംഗത്തത്തെിയത്.

ബന്ദിയാക്കിയ സൈനികനെ കണ്ടത്തൊനെന്ന പേരിൽ റഫയിൽ തുടരെ ആക്രമണം നടത്തിയാണ് മൂന്നു ദിവസത്തെ വെടിനി൪ത്തൽ ഇസ്രായേൽ വീണ്ടും തള്ളിയത്. ദക്ഷിണ ഗസ്സയിൽ കനത്ത തിരച്ചിലും ബോംബിങ്ങുമാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രായേൽ തുടരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.