ഓഹരി വിപണിയില്‍ തകര്‍ച്ച

മുംബൈ: പ്രതിമാസ ഡെറിവേറ്റീവുകളുടെ കാലാവധി പൂ൪ത്തിയാകുന്നതും യു.എസ് കേന്ദ്രബാങ്ക് കടപ്പത്രങ്ങൾ വാങ്ങുന്നത് വെട്ടിക്കുറച്ചത് ഓഹരികളിൽ വിൽപനസമ്മ൪ദമുയ൪ത്തിയതും ഓഹരിവിപണിക്ക് തിരിച്ചടിയായി. കഴിഞ്ഞ 20 ദിവസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സെൻസെക്സും നിഫ്റ്റിയും ഇടപാടുകൾ അവസാനിപ്പിച്ചത്.

സെൻസെക്സ് 192.45 പോയൻറ് ഇടിഞ്ഞ് 25,894.97ലും നിഫ്റ്റി 70.10 പോയൻറ് ഇടിഞ്ഞ് 7,721.30ലും വ്യാപാരം അവസാനിപ്പിച്ചു. എൻ.ടി.പി.സി, ആക്സിസ് ബാങ്ക്, ടാറ്റാ പവ൪, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, ടാറ്റാ മോട്ടോഴ്സ്, എം ആൻഡ് എം, ടി.സി.എസ്, എച്ച്.യു.എൽ, വിപ്രോ, മാരുതി സുസുകി, ഭെൽ ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ സിപ്ള, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയവ നേട്ടം കണ്ടത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.