ഉമ്മന്‍ചാണ്ടിയും മുരളീധരനും സോണിയയെ കണ്ടു

ന്യൂഡൽഹി: മന്ത്രിസഭാ പുന$സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കേരളത്തിൽ നടക്കുന്ന ച൪ച്ചകൾക്കിടയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്തത്തെിയ കെ. മുരളീധരനും സോണിയയെ കണ്ടു. പാ൪ലമെൻറ് മന്ദിരത്തിൽ നടന്ന ഇരുവരുടെയും വെവ്വേറെയുള്ള കൂടിക്കാഴ്ച ഏതാനും മിനിട്ടു മാത്രമാണ് നീണ്ടുനിന്നത്. മന്ത്രിസഭാ പുന$സംഘടിപ്പിക്കാനുള്ള ച൪ച്ചകൾക്കല്ല ഡൽഹിയിൽ എത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പുന$സംഘടനക്ക് സംസ്ഥാനത്ത് ച൪ച്ച തുടങ്ങിയിട്ടില്ല. അതിനുശേഷം മാത്രമാണ് ഹൈകമാൻഡുമായി ച൪ച്ച നടത്താൻ കഴിയുക. കേന്ദ്രമന്ത്രിമാരെ കണ്ട് കേരളത്തിൻെറ ആവശ്യങ്ങൾ ഉന്നയിക്കാനാണ് ഡൽഹിയിൽ എത്തിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
 അതേസമയം, മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയും കെ. മുരളീധരനും സോണിയയെ ധരിപ്പിച്ചുവെന്നാണ് സൂചന. വിശദച൪ച്ചകൾ പിന്നീടുമാത്രം നടക്കും. കെ.പി.സി.സി പ്രസിഡൻറിൻെറയും മറ്റും സാന്നിധ്യമില്ലാതെ ച൪ച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല.
 കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെയും ഇരുവരും കണ്ടു.
മന്ത്രിസഭാ പുന$സംഘടിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈകമാൻഡ് നി൪ദേശിച്ചതായി കെ. മുരളീധരൻ പറഞ്ഞു. കെ. കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചത്തെിയവ൪ക്ക് അ൪ഹമായ സ്ഥാനം നൽകുന്നതിന് ബന്ധപ്പെട്ടവ൪ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.