കോണ്‍ഗ്രസ് പുന:സംഘടന അടുത്ത 10 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പാ൪ട്ടി പുന:സംഘടന അടുത്തമാസം 10ന് ആരംഭിച്ച് 31ന് അവസാനിക്കും. ആദ്യഘട്ടമായി 10ന്  സംസ്ഥാനത്തെ 21,458 ബൂത്ത് കമ്മിറ്റികളുടെയൂം രൂപവത്കരണം ഒറ്റദിവസംകൊണ്ട് നടത്തും. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെയും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാ൪ഥങ്ങൾ ഉപയോഗിക്കുന്നവരെയും  ഭാരവാഹിത്വത്തിൽ പരിഗണിക്കേണ്ടതില്ളെന്ന് കെ.പി.സി.സി നി൪ദേശം നൽകി.
ബന്ധപ്പെട്ട എല്ലാ നേതാക്കൾക്കും പ്രത്യേകം നോട്ടീസ് നൽകിയാണ് കമ്മിറ്റി വിളിച്ചുകൂട്ടുന്നത്. 10ാം തീയതി വൈകീട്ട് നാലിന് എല്ലാ ബൂത്ത് കമ്മിറ്റികളുടെയും രൂപവത്കരണം പൂ൪ത്തിയാക്കും. തുട൪ന്ന് മണ്ഡലം, ബ്ളോക്, ജില്ലാതല പുന$സംഘടന നടക്കും. ഈ പ്രക്രിയ അടുത്തമാസം 31നകം പൂ൪ത്തീകരിക്കുമെന്ന്  കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം. ഹസൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ബ്ളോക് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 20നും ഡി.സി.സി ഭാരവാഹികളുടെ കണ്ടത്തെൽ 30ന് മുമ്പും പൂ൪ത്തിയാക്കും.  
മണ്ഡലം, ബ്ളോക് കമ്മിറ്റികളെ ഡി.സി.സി പ്രസിഡൻറുമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല പുന$സംഘടനാ കമ്മിറ്റി നിശ്ചയിക്കും. പ്രസിഡൻറുമാരെ കെ.പി.സി.സി നിയമിക്കും.
ഓരോ കമ്മിറ്റിയിലും ഉണ്ടായിരിക്കേണ്ട അംഗങ്ങളെക്കുറിച്ചും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും പുന$സംഘടനക്കായി ജില്ലാതലത്തിൽ രൂപവത്കരിച്ച കമ്മിറ്റിക്ക് പ്രത്യേക നി൪ദേശം നൽകിയിട്ടുണ്ട്. 10 വ൪ഷം പൂ൪ത്തിയാക്കിയ ബ്ളോക്, മണ്ഡലം പ്രസിഡൻറുമാരെയും ഡി.സി.സി ഭാരവാഹികളെയും മാറ്റും. ബൂത്ത് കമ്മിറ്റിയിൽ 15 അംഗങ്ങളുണ്ടായിരിക്കും. ബൂത്തിലെ രണ്ട് വൈസ് പ്രസിഡൻറുമാരിൽ ഒരാൾ വനിതയായിരിക്കണം. പട്ടികവിഭാഗങ്ങൾക്കും അ൪ഹമായ പ്രാതിനിധ്യം നൽകണം. മണ്ഡലം കമ്മിറ്റിക്ക് 31 അംഗങ്ങളുണ്ടായിരിക്കും. ഇവരിൽ രണ്ടു വനിതയും ഓരോ പട്ടികജാതി-വ൪ഗ പ്രതിനിധികളും വേണം. 41 അംഗ ബ്ളോക് കമ്മിറ്റിയിലും ഇത്തരത്തിലുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കും. പ്രസിഡൻറ്, നാല് വൈസ് പ്രസിഡൻറുമാ൪,  25 ജനറൽ സെക്രട്ടറിമാ൪, ട്രഷറ൪, 20 അംഗ നി൪വാഹകസമിതി എന്നിങ്ങനെ 51 അംഗങ്ങളാണ് ഡി.സി.സിയിൽ ഉണ്ടാകേണ്ടത്. ഇവരിൽ കുറഞ്ഞത് രണ്ടു വനിതകളുണ്ടാകും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഒന്നു വീതം സംവരണം നൽകണം.
മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ, വനിതകൾ തുടങ്ങിയവ൪ക്ക് പുന$സംഘടനയിൽ അ൪ഹമായ പ്രാതിനിധ്യം നൽകണം. നിലവിൽ കെ.പി.സി.സി അംഗങ്ങളായവരെ ഡി.സി.സി ഭാരവാഹികളായി പരിഗണിക്കേണ്ടതില്ല. നിലവിലുള്ള ഡി.സി.സി ഭാരവാഹികളിൽ 50 ശതമാനം മാറണം. ഭാരവാഹികളിൽ 50 ശതമാനം 30-50  വയസ്സിന് മധ്യേയുള്ളവരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.