ജര്‍മന്‍ ആഘോഷത്തിനിടെ ലോകകപ്പിന് പരിക്ക്

ബ൪ലിൻ: ജ൪മൻടീമിൻെറ ലോകകപ്പ് വിജയാഘോഷത്തിനിടെ കപ്പിൻെറ ഒരു ഭാഗം പൊട്ടിയട൪ന്നു. ഫൈനലിൽ  അ൪ജൻറീനക്കെതിരെ 1-0ന് ജയം നേടി കപ്പ് സ്വന്തമാക്കിയ ജ൪മൻ ടീം അന്ന് രാത്രി മുഴുവൻ ആഘോഷിച്ച് തീ൪ക്കുകയായിരുന്നു. ഇതിനിടെയാണ് കപ്പിന് പരിക്കേറ്റത്. എന്നാൽ, കപ്പിൻെറ ചെറിയൊരു ഭാഗം മാത്രമേ പൊട്ടിയിരുന്നുള്ളൂവെന്നും തങ്ങളുടെ കൂടെയുണ്ടായിരുന്ന വിദഗ്ധ൪ ഉടനെ ആ ഭാഗം ഒട്ടിച്ചുചേ൪ത്ത് ശരിയാക്കിയെന്നും ജ൪മൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് വോൾഫ്ഗാങ് നീ൪ബാഷ് പറഞ്ഞു.
താരങ്ങളുടെ കുടുംബവും കാമുകിമാരും  റയോ ഡെ ജനീറോയിൽ നടന്ന പാ൪ട്ടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ, യഥാ൪ഥ ലോകകപ്പിനല്ല പൊട്ടലേറ്റത്. സമ്മാനദാനചടങ്ങിന് ശേഷം യഥാ൪ഥ ലോകകപ്പ് ഫിഫ ഉടനെ തിരിച്ചുവാങ്ങി സൂക്ഷിക്കുകയാണ് പതിവ്. പകരം ലോകകപ്പിൻെറ അതേ മാതൃക ടീമിന് നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.