ഇസ്രായേല്‍ ആക്രണമണത്തില്‍ തകര്‍ന്നത് 25 ആരോഗ്യ കേന്ദ്രങ്ങള്‍

ഗസ്സ സിറ്റി: രണ്ടാഴ്ച പിന്നിട്ട ഇസ്രായേലിൻെറ നരമേധത്തിനിടെ ഗസ്സയിൽ നിലംപൊത്തിയത് 25 ആരോഗ്യ കേന്ദ്രങ്ങൾ. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഈ കണക്ക് പുറത്തുവിട്ടത്. മേഖലയിൽ അവശ്യ മരുന്നുകൾ പൂ൪ണമായും തീ൪ന്നിരിക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രാലയം വക്താവ് യൂസുഫ് അബൂ റിഷ് പറഞ്ഞു. വൈദ്യുതി പൂ൪ണമായും നിലച്ചിരിക്കുന്നതുകാരണം ഉള്ള മരുന്നുകൾ സൂക്ഷിക്കാനും കഴിയുന്നില്ല. പ്രതിമാസം ഗസ്സയുടെ ആരോഗ്യ മേഖലക്ക് വേണ്ടത് 56 ലക്ഷം ഡോളറാണ്. ഇസ്രായേൽ ഉപരോധം ശക്തമാക്കിയ സാഹചര്യത്തിൽ അത് കണ്ടത്തൊനായിട്ടില്ല. ആയിരക്കണക്കിന് രോഗികളാണ് ഇതുമൂലം മരണവുമായി മല്ലിടുന്നത്. വ്യോമാക്രമണത്തിലും മറ്റും പരിക്കേറ്റവ൪ക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനകം, കേവലം 49 പേ൪ക്കാണ് അതി൪ത്തി കടന്ന് ഈജിപ്തിൽ ചികിത്സ നേടാനായത്.  ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രി ഇപ്പോൾ തന്നെ മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മേഖലയിലെ മറ്റൊരു പ്രധാന ആശുപത്രിയായ ബൈത്തുലാഹിയ ഹോസ്പിറ്റലിന് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായി.
ഗസ്സയിൽ 60,000 ഓളം ഗ൪ഭിണികൾ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. അനസ്തേഷ്യ മരുന്നില്ലാത്തത് കാരണം 70,000ലധികം രോഗികൾ ഇപ്പോഴും ഇവിടെ ശസ്ത്രക്രിയ കാത്ത് കിടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.