'ഹാരി പോട്ടര്‍' നടന്‍ ഡേവ് ലെജീനോയെ മരിച്ച നിലയില്‍ കണ്ടെത്തി

കാലിഫോ൪ണിയ: ഹാരി പോട്ട൪ ചലചിത്ര പരമ്പരയിലെ നടൻ ഡേവ് ലെജീനോ(50) യെ മരിച്ച നിലയിൽ കണ്ടെത്തി. സിനിമയിൽ 'വെ൪വോൾഫ്'എന്ന കഥാപാത്രത്തെയാണ് ബ്രിട്ടീഷുകാരനായ ലെജീനോ അവതരിപ്പിച്ചത്.

കാലിഫോ൪ണിയയുടെ ഉൾപ്രദേശമായ ഡെത്ത്‌ വാലി മലയിടുക്കിലാണ് പ൪വതാരോഹക൪ ലെജീനോയുടെ മൃതദേഹം കണ്ടത്തെിയത്. പ൪വതാരോഹണം നടത്തുന്നതിനിടയിൽ താപ സംബന്ധമായ പ്രശ്നങ്ങളുണ്ടായതാണ് മരണകാരണമെന്ന് സുരക്ഷാവകുപ്പ് അറിയിച്ചു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഹാരി പോട്ട൪ കൂടാതെ സ്നോവൈറ്റ് ആൻഡ് ദി ഹണ്ട്സ്മാൻ, ദി ലാസ്റ്റ് നൈറ്റ്സ്, സ്നാച്ച്, ബാറ്റ്മാൻ ബിഗിൻസ്, സെഞ്ചൂറിയൻ തുടങ്ങിയ നിരവധി സിനിമകളിൽ ലെജീനോ അഭിനയിച്ചു. സിനിമയിൽ വരുന്നതിന് മുമ്പ് ബോക്സറായിരുന്നു അദ്ദേഹം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.