എം.ആര്‍. മുരളി ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയില്‍

പാലക്കാട്: സി.പി.എം വിട്ട് ജനകീയവികസന സമിതി രൂപവത്കരിച്ച് ഇടത് മുന്നണിക്കെതിരെ പ്രവ൪ത്തിക്കുകയും വീണ്ടും പാ൪ട്ടിയിലേക്ക് മടങ്ങിയത്തെുകയും ചെയ്ത ഷൊ൪ണൂ൪ നഗരസഭാ മുൻ ചെയ൪മാൻ എം.ആ൪. മുരളിയെ ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറ സാന്നിധ്യത്തിൽ വെള്ളിയാഴ്ച ചേ൪ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 2008ലാണ് സി.പി.എമ്മുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുട൪ന്ന് മുരളി പാ൪ട്ടി വിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.എമ്മുമായി സഹകരിച്ച് പ്രവ൪ത്തനം തുടങ്ങിയ മുരളി ഇടത് സ്ഥാനാ൪ഥി എം.ബി. രാജേഷിന് വേണ്ടി പരസ്യ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.  
മുരളിയോടൊപ്പം പാ൪ട്ടിയിലേക്ക് തിരിച്ചെടുത്തവരിൽ സതീശ്ബാബു, എം. മുരളി എന്നിവ൪ കുളപ്പുള്ളി, ഷൊ൪ണൂ൪ ലോക്കൽ കമ്മിറ്റി അംഗങ്ങളായാണ് പ്രവ൪ത്തിക്കുക. ഇവരോടൊപ്പം സി.പി.എമ്മിൽ തിരിച്ചത്തെിയ 50 പേരെ ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ബ്രാഞ്ച് കമ്മിറ്റികളിൽ പ്രവ൪ത്തിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലനും യോഗത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.