ചൈനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 12 മരണം

ബെയ്ജിങ്: ചൈനയിലെ ദക്ഷിണ-മധ്യ ഹുനാൻ പ്രവിശ്യയിൽ കിൻറ൪ഗാ൪ട്ടൻ വിദ്യാ൪ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് എട്ട് കുട്ടികൾ അടക്കം 12 പേ൪ മരിച്ചു.

ആൾതാമസം അധികമില്ലാത്ത മലയോര മേഖലയിൽ ആണ് അപകടം നടന്നത്. രക്ഷാപ്രവ൪ത്തക൪ എത്തിച്ചേരാൻ സമയമെടുത്തു. മണിക്കൂറുകൾക്കുശേഷമാണ് വെള്ളത്തിൽ നിന്നും മിനി ബസ് പുറത്തെടുത്ത്. മരിച്ചവരിൽ ബസിൻറെ ഡ്രൈവറും  രണ്ട് അധ്യാപികമാരും ഉൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.