ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷം; മരണം 80 കവിഞ്ഞു

ഗസ്സസിറ്റി: ഫലസ്തീൻ പ്രദേശമായ ഗസ്സക്കുമേൽ രണ്ടു ദിവസമായി തുടരുന്ന ആക്രമണം ഇസ്രായേൽ രൂക്ഷമാക്കിയതോടെ മരണസംഖ്യ 80 കവിഞ്ഞു. 160 ലേറെ വ്യോമാക്രമണങ്ങളിലായി 600ഓളം പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചത്തെ ആക്രമണത്തിൽ നിരവധി കുട്ടികളും സ്ത്രീകളും മരിച്ചു.
ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണെന്നു പ്രഖ്യാപിച്ചു നടത്തുന്ന ആക്രമണങ്ങളേറെയും വിവേചനരഹിതമായ വ്യോമാക്രമണങ്ങളായിമാറി. ബുധനാഴ്ച രാവിലെ ഖസ്സാം ബ്രിഗേഡ് കമാൻഡറുടെയും ഇസ്ലാമിക് ജിഹാദ് നേതാവ് ഹാഫിസ് ഹമദിൻെറയും വീടുകൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിൽ മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഹാഫിസ് ഹമദിൻെറ വീട്ടിൽ നാലു സ്ത്രീകളും നാലു കുട്ടികളും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
ദക്ഷിണ ഗസ്സയിലെ അൽമുഖ്റകയിൽ കൊല്ലപ്പെട്ടത് 80 കാരിയാണ്. ഇതിനിടെ, ഗസ്സയിൽ ആക്രമണം രൂക്ഷമാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ സ൪ക്കാ൪, കരയാക്രമണം ആരംഭിക്കുമെന്ന സൂചന നൽകിക്കൊണ്ട് 40,000 റിസ൪വ് ഭടന്മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ഹമാസിനെതിരായ പോരാട്ടം കുറച്ചുദിവസങ്ങൾകൊണ്ട് അവസാനിപ്പിക്കാൻ ഉദ്ദശേിക്കുന്നില്ളെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി മോശെ യാലോൺ തെൽഅവീവിൽ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് നടത്തുന്ന കൂട്ടക്കൊലകൾ യുദ്ധക്കുറ്റമായി കാണണമെന്ന് ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് ആവശ്യപ്പെട്ടു. ജൂൺ 12ന്, ഇസ്രായേൽ പൗരന്മാരായ മൂന്നു കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പുതിയ സംഘ൪ഷം ഗസ്സക്കുമേൽ മറ്റൊരു സമ്പൂ൪ണ അധിനിവേശമായി മാറുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ.

കാണാതായ മൂവരെയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെുകയുണ്ടായി. ഇതിനുപിന്നിൽ ഹമാസ് ആണെന്ന് ആരോപിച്ചാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചത്.
ഇതിൻെറ ഭാഗമായി ആയിരത്തോളം ഫലസ്തീൻകാരെ പിടികൂടുകയും നൂറുകണക്കിസ് വ്യോമാക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തു.
ആക്രമണങ്ങൾക്കെതിരെ പ്രാദേശിക നി൪മിത റോക്കറ്റുകളുപയോഗിച്ച് ഹമാസ് തിരിച്ചടിക്ക് ശ്രമിക്കുന്നുണ്ട്.
2007 മുതൽ ഇസ്രായേൽ ഉപരോധത്തിൽ കഴിയുന്ന ഗസ്സ മേഖല ദാരിദ്ര്യവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവുമെല്ലാം കാരണം ദുരിതത്തിലാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.