ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ നടപടി ശക്തമാക്കും

തിരുവനന്തപുരം: ലോട്ടറിയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ലോട്ടറി മോണിറ്ററിങ് സെല്‍ അവലോകന യോഗം തീരുമാനിച്ചു. നടപടികള്‍ക്ക് മുന്നോടിയായി തട്ടിപ്പുകള്‍ക്കെതിരെ വിവരം ശേഖരിക്കും. കുറ്റവാളികള്‍ക്കെതിരെ കേരള ഗെയിമിങ് ആക്ട്, ഐ.പി.സി എന്നിവയിലെ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്യും. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇത്തരം കുറ്റക്യത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് തെളിഞ്ഞാല്‍ അതിനെതിരെ ഐ.ടി ആക്ട് പ്രകാരവും നിയമ നടപടി സ്വീകരിക്കും. ജില്ലാതല മോണിറ്ററിങ് സെല്ലുകള്‍ യഥാസമയം യോഗം ചേര്‍ന്ന് ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നും യോഗം തീരുമാനിച്ചു.ഇന്‍റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൃശൂര്‍ റേഞ്ച് ഐ.ജി.പി ഡോ. ദര്‍വേഷ് സാഹിബ്, കൊച്ചി റേഞ്ച് ഐ.ജി.പി എം.ആര്‍. അജിത്കുമാര്‍, തിരുവനന്തപുരം റേഞ്ച് ഐ.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി (ഇന്‍റലിജന്‍സ്) പി. വിജയന്‍, സംസ്ഥാന ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സ്റ്റേറ്റ് ലോട്ടറി (സെയില്‍സ്) കെ. ഓമനക്കുട്ടന്‍, കമേഴ്സ്യല്‍ ടാക്സസ് (ലോ), ജോയന്‍റ് കമീഷണര്‍, പി.എസ്. സോമന്‍, ലോട്ടറീസ് ഡിപ്പാര്‍ട്ടുമെന്‍റ് ജോയന്‍റ് ഡയറക്ടര്‍ ജോര്‍ജ് ടി.എം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.