തിരുവനന്തപുരം: മുല്ലപ്പെരിയാ൪ വിഷയത്തിൽ റിട്ടയേ൪ഡ് ജസ്റ്റിസ് കെ.ടി തോമസിന്‍്റെ പ്രസ്താവന കേരള ജനതയുടെ നേ൪ക്കുള്ള വെല്ലുവിളിയും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയുമാണെന്ന്പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. വിഷയത്തിൽ കേരളത്തിന്‍്റെ പ്രശ്നങ്ങൾ ഉന്നതാധികാര സമിതിക്ക് മുന്നിൽ ഉന്നയിക്കാനും അവരെ ബോധ്യപ്പെടുത്താനുമാണ് കെ.ടി തോമസിനെ കേരളത്തിന്‍്റെ പ്രതിനിധിയായി നിയമിച്ചത്. എന്നാൽ അങ്ങനെയൊന്നും കമ്മീഷന് മുന്നിൽ കെ.ടി തോമസ് ധരിപ്പിച്ചിട്ടില്ലന്നൊണ്അദ്ദഹത്തേിന്‍്റെ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും വി. എസ് പ്രസ്താവനയിൽ പറഞ്ഞു.
മുല്ലപ്പെരിയാ൪ വിഷയത്തിൽ വീണ്ടും കേസിന് പോകുന്നത് മടയത്തരം മാത്രമല്ല അധാ൪മ്മികവുമാണെന്ന് കെ.ടി തോമസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.