ബഗ്ദാദ്: ഇറാഖിലെ സംഭവവികാസങ്ങളെ തുട൪ന്ന് പുതിയ ഐക്യസ൪ക്കാറിന് രൂപം നൽകാനുള്ള അമേരിക്കയുടെ ആഹ്വാനം ഇറാഖ് പ്രധാനമന്ത്രി നൂരി അൽ മാലികി തള്ളി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കു൪ദ്, സുന്നി, ശിയ നേതാക്കളുമായി ച൪ച്ച നടത്തി ഇറാഖ് വിട്ട ഉടനെയാണ് മാലികിയുടെ പ്രസ്താവന പുറത്തുവന്നത്.
വാരാന്ത ടെലിവിഷൻ പ്രഭാഷണത്തിൽ മാലികി പറഞ്ഞു: ‘രാജ്യത്ത് ഒരു എമ൪ജൻസി സ൪ക്കാ൪ രൂപവത്കരിക്കാനുള്ള ആഹ്വാനം ഭരണഘടനക്കും രാഷ്ട്രീയ വികാസങ്ങൾക്കും എതിരായ നീക്കമാണ്. രാജ്യത്തെ പുതിയ രാഷ്ട്രീയ മാറ്റങ്ങളെ ഇല്ലായ്മ ചെയ്യാനും, വോട്ട൪മാരുടെ താൽപര്യങ്ങൾക്ക് എതിരുമായ ഭരണഘടനാ വിരുദ്ധരുടെ ശ്രമങ്ങളുടെ ഭാഗമാണിത്.അമേരിക്കൻ സൈനിക ഉപദേശക൪ ബഗ്ദാദിലത്തെിയ ഉടനെയാണ് പ്രധാനമന്ത്രിയുടെ പ്രഭാഷണം നടക്കുന്നത്. അതേസമയം, കൂടുതൽ സഹായങ്ങൾ നൽകുന്നതിനുമുമ്പേ ഒരു ഐക്യ സ൪ക്കാ൪ രൂപീകരിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിനെതിരായ നേരിട്ടുള്ള പ്രത്യാക്രമണമായി മാലികിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നു. ഏപ്രിൽ 30ന് നടന്ന തെരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടിയാണ് മാലികി സ൪ക്കാ൪ അധികാരത്തിലത്തെുന്നത്. രണ്ടുദിവസമാണ് ഐക്യസ൪ക്കാറിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുമായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ബഗ്ദാദിലും കു൪ദിഷ് തലസ്ഥാനമായ അ൪ബിലിലുമായി തങ്ങിയത്. അതേ സമയം ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പ് ഫലത്തിൻെറ അടിസ്ഥാനത്തിൽ പുതിയ സ൪ക്കാ൪ രൂപവത്കരിക്കാനുള്ള പാ൪ലമെൻറിൻെറ ആദ്യ സെഷൻ ഒരാഴ്ചക്കുള്ളിൽ ചേരുമെന്ന് മാലികി പറഞ്ഞു. ‘നമ്മുടെ പൗരന്മാരോടുള്ള കടപ്പാടിൻെറ ഭാഗമാണിത്’’ മാലികി പറഞ്ഞു. ശിയാ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി അൽ സിസ്താനി പുതിയ സ൪ക്കാ൪ രൂപവത്കരിക്കാനുള്ള ആഹ്വാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.