ലോഡ്ഷെഡിങ് വെള്ളിയാഴ്ച പിന്‍വലിക്കും -വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ലോഡ്ഷെഡിങ് ഈമാസം 27ന് പിൻവലിക്കുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പ്രഖ്യാപിച്ചു. ഇതിനായി ആവശ്യമെങ്കിൽ കായംകുളം താപനിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങുമെന്നും നിയമസഭയിൽ വൈദ്യുതി വകുപ്പിലേക്ക് നടന്ന ധനാഭ്യ൪ഥന ച൪ച്ചക്ക് മറുപടിപറയവെ മന്ത്രി അറിയിച്ചു.
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ ആശ്രിത൪ക്ക് അഞ്ചുലക്ഷംരൂപ ഇനിമുതൽ അനുവദിക്കും. സംഭവവുമായി ബന്ധപ്പെട്ട് വ്യവഹാര നടപടികൾക്ക് പോകാത്തവ൪ക്കായിരിക്കും ധനസഹായം.
വൈദ്യുതിലൈനുകളിലെ ടച്ചിങ് നീക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതിന് അസംബ്ളി മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എ ചെയ൪മാനും അസി. എക്സിക്യൂട്ടീവ് എൻജിനീയ൪ കൺവീനറുമായി കമ്മിറ്റിക്ക് രൂപം നൽകും. എം.എൽ.എ മാ൪ ആവശ്യപ്പെടുന്ന മണ്ഡലങ്ങളിലായിരിക്കും ഇത്തരം കമ്മിറ്റികൾ.
ടച്ചിങ് നീക്കുന്നതിനും അനുബന്ധപ്രവ൪ത്തനങ്ങൾക്കുമായി ചെലവഴിക്കാൻ 10 ലക്ഷം രൂപ  ഈ കമ്മിറ്റിക്ക് നൽകും. എം.എൽ.എ മാ൪ അവരുടെ ഫണ്ടിൽ നിന്ന് അഞ്ചുലക്ഷവും ബന്ധപ്പെട്ട പഞ്ചായത്ത് ഒരുലക്ഷം രൂപയും മുനിസിപ്പാലിറ്റി രണ്ടുലക്ഷവും കോ൪പറേഷൻ മൂന്നുലക്ഷംരൂപയും കമ്മിറ്റിക്ക് നൽകുന്നത് നന്നായിരിക്കും.
ചീമേനി സൂപ്പ൪ തെ൪മൽ വൈദ്യുതിപദ്ധതി നടപ്പാക്കും. കാസ൪കോട് ജില്ലയിലെ ജനപ്രതിനിധികളെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ തെ൪മൽ വൈദ്യുതപദ്ധതി നിലവിലുള്ള പ്രദേശങ്ങളിൽ കൊണ്ടുപോയി പദ്ധതിയുടെ വിജയകരമായ പ്രവ൪ത്തനം ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക്ശേഷം ധനാഭ്യ൪ഥന സഭ അംഗീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.