മാവൂര്‍: ഷോക്കേറ്റു മരിച്ച ആയംകുളം പെരുഞ്ചീരി നിധീഷിന്‍െറ മരണത്തിനു പിന്നില്‍ പിതാവ് മാത്രമാണെന്നും വേറെ പ്രതികളില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച നിധീഷിന്‍െറ പിതാവ് ബാലനെ (65) ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്‍െറ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തി. നേരത്തേ, നിധീഷിന് ഷോക്കേറ്റ സംഭവത്തില്‍ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചതായി സംശയമുയര്‍ന്നിരുന്നു. എന്നാല്‍, വീടിന്‍െറ നിര്‍മാണത്തിന് കൊണ്ടിട്ട ഇരുമ്പുകമ്പികള്‍ മോഷണം പോകാതിരിക്കാന്‍ ബാലന്‍ തന്നെയാണ് കൂട്ടിയിട്ട കമ്പികളിലേക്ക് വൈദ്യുതി കടത്തിവിട്ടത്. ഇതറിയാതെ എത്തിയ നിധീഷിന് ഷോക്കേല്‍ക്കുകയായിരുന്നു. നിധീഷിന് ഷോക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട പ്രതി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കമ്പികള്‍ അവിടെ നിന്നും മാറ്റിയശേഷം മറ്റുള്ളവരെ വിവരം അറിയിക്കുകയുമാണ് ചെയ്തത്. ചൊവ്വാഴ്ച രാത്രി നടന്ന സംഭവം ബുധനാഴ്ചയാണ് പൊലീസിനെ അറിയിക്കുന്നത്. പൊലീസ് സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോക്കേല്‍ക്കാന്‍ കാരണമായ ഒന്നും അവിടെ കാണാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന്, നിധീഷിന്‍െറ സഹോദരനും മാതാവുമടക്കമുള്ളവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവത്തിനുത്തരവാദി പിതാവ് ബാലന്‍ മാത്രമാണെന്ന് വ്യക്തമായത്. അറസ്റ്റിലായ ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.