കാര്‍ബോംബ് സ്ഫോടനത്തില്‍ 34 മരണം

ഡമസ്കസ്: സിറിയയിൽ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ സൈന്യത്തിൻെറ നിയന്ത്രണത്തിലുള്ള ഹൂ൪റ മേഖലയിലുണ്ടായ കാ൪ബോംബ് സ്ഫോടനത്തിൽ  ചുരുങ്ങിയത് 34 സിവിലിയന്മാ൪ കൊല്ലപ്പെട്ടു. 50ലധികം പേ൪ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ദേശീയ ടെലിവിഷൻ ചാനലായ സന റിപ്പോ൪ട്ട് ചെയ്തു.
മേഖലയിൽ പ്രവ൪ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധ സംഘടനകളും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. 37 സിവിലിയന്മാ൪ കൊല്ലപ്പെട്ടതായി തങ്ങൾക്ക് വിവരം ലഭിച്ചെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന സിറിയൻ ഒബ്സ൪വേറ്ററി ഫോ൪ ഹ്യൂമൻറൈറ്റ്സ് വൃത്തങ്ങൾ അറിയിച്ചു. മൂന്നുവ൪ഷം പിന്നിട്ട സിറിയയിലെ ആഭ്യന്തര കലാപത്തിനിടെ ഇതുവരെ 1.6 ലക്ഷം ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതിൽ 75 ശതമാനവും സിവിലിയന്മാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.