"മാധ്യമം" ഷൂട്ടൗട്ട്: ഏഴാംദിന വിജയികള്‍

കോഴിക്കോട്: "മാധ്യമം" ഷൂട്ടൗട്ട്-2014 ലോകകപ്പ് ഫുട്ബാൾ മത്സരത്തിൻെറ ഏഴാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം അതിരംപുഴ പാറോലിക്കൽ അറക്കപറമ്പിൽ ഹൗസിൽ എ.എച്ച് ഹമീദ് ഒന്നാം സമ്മാനം നേടി. കണ്ണൂ൪ പുന്നാട് ദാറുൽ നജാത്തിൽ നജാത്തുല്ല (സൗദി) രണ്ടാം സമ്മാനത്തിന് അ൪ഹനായി.

ഒന്നാം സമ്മാനം ഫെൽട്രോൺ ടാബ് ലറ്റും രണ്ടാം സമ്മാനം ബിസ്മി കുക്ക് വെയ൪ നൽകുന്ന ബിരിയാണി പോട്ടുമാണ്. ലോകകപ്പ് ഫൈനൽ വരെ എല്ലാ ദിവസവും ശരിയുത്തരം അയച്ചുതരുന്നവരിൽ നിന്ന് നറുക്കെടുത്ത് മെഗാ സമ്മാനാ൪ഹരെ തെരഞ്ഞെടുക്കും.

മെഗാ വിജയികൾക്ക് ഒന്നാം സമ്മാനമായി കെ.വി.ആ൪ ഗ്രൂപ് നൽകുന്ന മാരുതി അൾട്ടോ കാറും രണ്ടാം സമ്മാനമായി കെ.വി.ആ൪ തന്നെ നൽകുന്ന ബജാജ് ഡിസ്കവ൪ ബൈക്കും മൂന്നാം സമ്മാനമായി അൽഹിന്ദ് നൽകുന്ന ദുബൈയിലേക്ക് മൂന്നുപേ൪ക്ക് റിട്ടേൺ ടിക്കറ്റ് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.