ജിദ്ദ: രാജ്യത്തുള്ള സുന്നി വിമത൪ക്കു നേരെ വ്യോമാക്രമണം നടത്താൻ ഇറാഖ് യു.എസിനോട് ഒൗദ്യോഗികമായി ആവശ്യപ്പെട്ടു. സായുധ വിമത സേനയായ ഐ.എസ്.ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തന്ത്രപ്രധാന നഗരങ്ങളും ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഇറാഖ് അമേരിക്കയുടെ സഹായം തേടിയത്.
ദുബൈ ആസ്ഥാനമായ അൽ അറബിയ ചാനലിലൂടെ ഇറാഖ് വിദേശകാര്യ മന്ത്രി ഹൊഷ്യാ൪ സെബാരിയാണ് വ്യോമക്രമണം നത്താൻ അമേരിക്കയോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടത്തിയ വാ൪ത്താ സമ്മേളനത്തിൽ ഇറാഖ് വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഇറാഖിന്‍്റെ അഭ്യ൪ഥനയെ തുട൪ന്ന് പ്രസിഡന്‍്റ് ബറാക് ഒബാമ കോൺഗ്രസ് നേതാക്കളുമായും സൈനിക നേതൃത്വവുമായും ച൪ച്ച നടത്തി. വ്യോമാക്രമണം നടത്തുന്നതിന് സമയമായിട്ടില്ളെന്ന നിലപാടിലാണ് അമേരിക്ക. ഇറാഖിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും യു.എസ് കോൺഗ്രസിൽ അഭിപ്രായമുണ്ട്. അതേസമയം ഇറാഖിൽ ആക്രമണം നടത്തുന്നതിന് സെനറ്റിന്‍്റെ അംഗീകാരം വേണ്ടെന്ന് യോഗത്തിനിടെ ഒബാമ വ്യക്തമാക്കിയതായി റിപബ്ളിക്കൻ സെനറ്റ൪ മിച്ച് മക്കോനൽ പറഞ്ഞു.
ഇറാഖ് വ്യോമ ആക്രമണത്തിന് അഭ്യ൪ഥിച്ച കാര്യം സെനറ്റ് സബ് കമ്മിറ്റി ഹിയറിങ്ങിനിടെ അമേരിക്കൻ സൈനിക ജനറൽ മാ൪ട്ടിനൻ ഡെംപ്സി സ്ഥിരീകരിച്ചു. ഐ.സ്.ഐ.എസിനെ നേരിടേണ്ടത് യു.എസ് ദേശീയ സുരക്ഷക്ക് ആവശ്യമാണെന്നും ഡെംപ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.