ടിയാനന്‍മെന്‍ സ്ക്വയര്‍ ആക്രമണം: മൂന്നു പേര്‍ക്ക് വധശിക്ഷ

ബെയ്ജിങ്: കഴിഞ്ഞവ൪ഷം ടിയാനൻമെൻ സ്ക്വയറിൽ കാ൪ സ്ഫോടനം ആസൂത്രണം ചെയ്ത മൂന്നു പേ൪ക്ക് ചൈനീസ് കോടതി വധശിക്ഷ വിധിച്ചു. 2013 ഒക്ടോബറിൽ ആറു പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൻെറ ഉത്തരവാദിത്തം മുസ്ലിം വിഘടനവാദികളുടെ പേരിലാണ്  ആരോപിക്കപ്പെട്ടിരുന്നത്.
സംഭവത്തിൽ പങ്കുള്ളതായി സംശയിക്കപ്പെടുന്ന മറ്റ് നാലു പേ൪ക്ക് അഞ്ചു മുതൽ 20 വ൪ഷം വരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഒരാൾക്ക് ജീവപര്യന്തം തടവാണ്. ഈ അഞ്ചു പേ൪ക്ക് സംഭവത്തിലുള്ള പങ്ക് എന്താണെന്ന് ഒൗദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.