മോസ്കോ: യുക്രെയ്നിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി റഷ്യ നി൪ത്തിവെച്ചു. വില സംബന്ധിച്ച് റഷ്യൻ നാചുറൽ ഗ്യാസ് കയറ്റുമതി കമ്പനി ഒ.എ.ഒ ഗ്യാസ്പ്രോമും യുക്രെയ്ൻ നാചുറൽ ഗ്യാസ് ഇറക്കുമതി കമ്പനി നാഫ്റ്റോഗ്യാസും തമ്മിൽ നടത്തിയ ച൪ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് റഷ്യൻ നടപടി. യൂറോപ്യൻ യൂനിയൻെറ മധ്യസ്ഥതയിൽ റഷ്യൻ-യുക്രെയ്ൻ ഉദ്യോഗസ്ഥരാണ് ച൪ച്ച നടത്തിയത്.
1000 ക്യൂബിക് പ്രകൃതി വാതകത്തിന് 268 ഡോളറായിരുന്നു യുക്രെയ്ൻ നൽകി വന്നിരുന്നത്. സബ്സിഡിയോടെയുള്ള നിരക്കായിരുന്നു ഇത്. എന്നാൽ, ക്രീമിയൻ പ്രശ്നത്തിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ റഷ്യ സബ്സഡി പിൻവലിക്കുകയായിരുന്നു. തുട൪ന്ന്, 485 ഡോളറായി റഷ്യ വില പുതുക്കി നിശ്ചയിച്ചു. യൂറോപ്യൻ യൂനിയൻ 300നും 385നും ഇടയിൽ വില നിജപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം യുക്രെയ്ൻ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.