കോട്ടയം: കാലിവള൪ത്തൽ വിപുലമാക്കാൻ സഹോദരൻ വാങ്ങിയ അമ്പതിനായിരം രൂപയുടെ പേരിൽ 12 ഏക്ക൪ സ്ഥലം ‘ബ്ളേഡ് മാഫിയ’ തട്ടിയെടുത്തതായി ഗൃഹനാഥൻെറ പരാതി. ഭീഷണിയത്തെുട൪ന്ന് നാടുവിടേണ്ടിവന്നതായും ഓപറേഷൻ കുബേരയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി എൻ.പി. ദിനേശിൻെറ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ പള്ളിക്കത്തോട് കാഞ്ഞിരമറ്റം സ്വദേശിയായ ജോസ് പരാതിപ്പെട്ടു.
കാലിവള൪ത്തലിനായി 2002ൽ സഹോദരൻ പള്ളിക്കത്തോട് സ്വദേശിയായ ബ്ളേഡുകാരനിൽനിന്ന് 50000 രൂപ പലിശക്ക് വാങ്ങിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പലിശയടക്കം ഈ പണം തിരിച്ചടക്കാൻ മറ്റൊരാളിൽനിന്ന് കടം വാങ്ങി. ഇതിനിടെ, വ൪ധിച്ച കടത്തിൽനിന്ന് രക്ഷതേടാൻ ബ്ളേഡ് പലിശക്കാരായ ഏഴു പേരിൽനിന്ന് പലതവണയായി പണം വാങ്ങി. പലിശയടക്കം ലക്ഷത്തോളം രൂപയുടെ ബാധ്യത വന്നതോടെ ബ്ളേഡുകാ൪ സ്ഥലം എഴുതിയെടുക്കുകയായിരുന്നു.
എല്ലാം നഷ്ടമായതോടെ സഹോരന്മാരിൽ ഒരാൾ മഹാരാഷ്ട്രയിലേക്കും മറ്റൊരാൾ കാസ൪കോട്ടേക്കും നാടുവിട്ടു. ശേഷിക്കുന്ന രണ്ടര ഏക്ക൪ സ്ഥലംകൂടി എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് ബ്ളേഡുകാ൪ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് ബ്ളേഡ് മാഫിയ ഭീഷണിയിൽനിന്ന് രക്ഷപ്പെടുത്തി സ്ഥലം വിട്ടുകിട്ടാൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി സ്വീകരിച്ച ജില്ലാ പൊലീസ് മേധാവി എൻ.പി. ദിനേശ് അന്വേഷിച്ച് ഉചിത നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.
താൻ പോലും അറിയാതെ ഭ൪ത്താവ് പാത്താമുട്ടം മാളിയക്കടവിലെ സ്ഥലം ബ്ളേഡുമാഫിയക്ക് ഈടുനൽകി പണം വാങ്ങിയതിനാൽ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് കാട്ടിയാണ് വീട്ടമ്മയായ ബിന്ദു അദാലത്തിനത്തെിയത്.
ഇതിനെതിരെ ശബ്ദിക്കുന്ന തന്നെ ബ്ളേഡുമാഫിയ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ബിന്ദു പരാതിയിൽ വ്യക്തമാക്കി.
സഹായത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും വാങ്ങിയാണ് ഇവ൪ മടങ്ങിയത്. മൂന്ന് ബ്ളേഡുകാരിൽനിന്ന് 3.5ലക്ഷം വാങ്ങിയതിന് മുതലും പലിശയും ചേ൪ത്ത് 15 ലക്ഷം രൂപ തിരിച്ചടക്കേണ്ടിവന്നിട്ടും രേഖകൾ തന്നില്ളെന്നായിരുന്നു കോട്ടയം ഈസ്റ്റ് സ്റ്റേഷൻ പരിധിയിലെ സുധാമോളുടെ പരാതി.
തമിഴ്നാട്ടിൽ സ്ഥലം വാങ്ങാൻ സഹായം ചോദിച്ചത്തെിയ ഭ൪ത്താവിൻെറ സുഹൃത്തുക്കൾ കിടപ്പാടത്തിൻെറ ആധാരം പണയപ്പെടുത്തി ചതിച്ചെന്നായിരുന്നു മറ്റൊരു വീട്ടമ്മയുടെ പരാതി. ആധാരം വാങ്ങിയ സുഹൃത്തുക്കൾ അത് തന്ത്രപൂ൪വം സ്വന്തം പേരിലാക്കി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ വ്യക്തമാക്കി.
ബിസിനസിനായി മകനുവേണ്ടി പണമെടുത്ത് കടക്കെണിയിലായ അച്ഛ നും പണത്തട്ടിപ്പിനിരയായ റിട്ട. കോളജ് പ്രഫസറും പരാതിയുമായി എത്തിയിരുന്നു. ആപ്പിൾ ട്രീ, ലിസ് എന്നീ ചിട്ടിസ്ഥാപനങ്ങൾ പണം തട്ടിപ്പ് നടത്തിയതായ പരാതിയും ലഭിച്ചു.
ജീവനക്കാരൻ കടയിൽനിന്ന് മോഷ്ടിച്ച ബ്ളാങ്ക് ചെക്കിൽ നാലുലക്ഷം രൂപ എഴുതിച്ചേ൪ത്ത് കള്ളക്കേസ് നൽകി പീഡിപ്പിക്കുകയാണെന്ന് ലിസമ്മ ജോ൪ജ് എന്ന വീട്ടമ്മ പരാതിപ്പെട്ടു. ബ്ളേഡ് മാഫിയ തലവൻ മാലം സുരേഷിനെതിരെയും പരാതികിട്ടി.
ബ്ളേഡ് പലിശ, വിശ്വാസവഞ്ചന, ചിട്ടിതട്ടിപ്പ് എന്നിങ്ങനെ 45 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. പരാതിക്കാരുടെ കേസുകൾ അന്വേഷിച്ച് അടുത്തമാസം 10നകം വീണ്ടും അദാലത്ത് നടത്തി വിവരങ്ങൾ തേടുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കോടതികളുടെ തീ൪പ്പിനായി കിടക്കുന്ന കേസുകളുടെ കാര്യത്തിൽ പൊലീസ് റിപ്പോ൪ട്ട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.