ഷുക്കൂറിന്‍െറ തിരോധാനം: തുടരന്വേഷണത്തിനു കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും –മന്ത്രി

ആലുവ: 14 വ൪ഷം മുമ്പ് വിദേശത്ത് തൊഴിലിനായി പോയ ആലുവ സ്വദേശിയെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താൻ കേന്ദ്ര സ൪ക്കാറിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയെ അറിയിച്ചു. അൻവ൪ സാദത്ത് എം.എൽ.എയുടെ സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എടയപ്പുറം കൊടവത്ത് കെ.കെ. ഷുക്കുറിനെയാണ് കാണാതായത്.1997 ഒക്ടോബ൪ 15നു സുരേന്ദ്രൻ എന്ന ഏജൻറാണ് ഖത്തറിലേക്ക് കൊണ്ടുപോയത്. ഇവിടെനിന്നും രണ്ടുവ൪ഷം കഴിഞ്ഞപ്പോൾ സൗദിയിലേക്ക് പോയി. പിന്നീട് ഷുക്കൂറിനെക്കുറിച്ച് ഒരു വിവരവുമില്ല. അദ്ദേഹത്തിൻെറ മാതാവ് ഫാത്തിമ കാസിം നിരന്തരമായി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സ൪ക്കാ൪ ഖത്തറിലെ ഇന്ത്യൻ എംബസിയിലും സൗദിയിലെ എംബസിയിലും അറിയിച്ചെങ്കിലും വ്യക്തമായ ഒരു മറുപടിയും ലഭിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.