എം.എ ബേബി നിയമസഭയിലെത്തി

തിരുവനന്തപുരം: തുട൪ച്ചയായി അഞ്ചു ദിവസം നിയമസഭയിൽ ഹാജരാകാതിരുന്ന  എം.എ ബേബി തിങ്കളാഴ്ച നിയമസഭയിലെത്തി. പാ൪ട്ടി നി൪ദേശത്തെ തുട൪ന്നാണ് ബേബി സഭയിൽ ഹാജരായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ പരാജയപ്പെട്ടതിനെ തുട൪ന്ന് നിയമസഭാംഗത്വം രാജി വെക്കാൻ ബേബി തയാറായിരുന്നു. ബേബി പ്രതിനിധീകരിക്കുന്ന കുണ്ടറ നിയമസഭ മണ്ഡലത്തിൽ പിന്നിലായ സാഹചര്യത്തിയാണിത്. എന്നാൽ പാ൪ട്ടി രാജിക്ക് അനുമതി നൽകിയില്ല. ബേബിയുടെ നിലപാടിനെ സി.പി.എം കേന്ദ്ര നേതൃത്വവും അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം ചേ൪ന്ന പാ൪ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ബേബിയോട് തിങ്കളാഴ്ച നിയമസയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.
ചോദ്യോത്തര വേള പിന്നിട്ട് മുക്കാൽ മണിക്കൂറിന്  ശേഷമാണ് ബേബി സഭയിൽ എത്തിയത്.  ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങൾ കൈയടിയോടെയാണ് ബേബിയെ സ്വാഗതം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.