സഹോദരനും കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

എരുമേലി: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ സഹോദരനും കൂട്ടാളികളും ചേ൪ന്ന് വ൪ഷങ്ങളോളം പീഡിപ്പിച്ചു.  സംഭവത്തിൽ സഹോദരൻെറ രണ്ട് സുഹൃത്തുക്കൾ  അറസ്റ്റിൽ. പാക്കാനം വയലുങ്കൽ വീട്ടിൽ രാജൻകുട്ടി (40), കാരിശേരി തൈകടവിൽ വിജിൽ ലാൽ (21) എന്നിവരെയാണ് മണിമല സി.ഐയുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ സഹോദരൻ പ്രിൻസ്, സുഹൃത്ത് സന്തോഷ് എന്നിവരെ പൊലീസ് അന്വേഷിച്ചുവരികയാണ്.
 നാലാംക്ളാസിൽ പഠിക്കുന്ന കാലം മുതൽ സഹോദരൻ  പീഡിപ്പിച്ചിരുന്നതായും പിന്നീട് സുഹൃത്തുക്കളും പീഡിപ്പിച്ചതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കൂലിവേലക്കാരായ അച്ഛനും അമ്മയും പണിക്കുപോകുമ്പോഴായിരുന്നു പീഡനം.  മാനസിക അസ്വസ്ഥത  ഉള്ളവരായതിനാൽ പീഡനവിവരം  പെൺകുട്ടി മാതാപിതാക്കളെ  അറിയിച്ചില്ലത്രേ.
ഇവരുടെ പീഡനങ്ങളിൽനിന്ന് മോചനം തേടി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയിരുന്ന പെൺകുട്ടിയെ സ്ഥാപനത്തിൽ എത്തിയും സഹോദരൻ ശല്യം ചെയ്തതോടെയാണ്  വിവരം പുറത്തുപറഞ്ഞത്.
പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കൾ ഇടവക വൈദികൻ  വഴി  ചൈൽഡ് വെൽഫെയ൪ കമ്മിറ്റിയിൽ പരാതി നൽകുകയുമായിരുന്നു
അറസ്റ്റിലായ പ്രതികളെ കോട്ടയം സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് പൊൻകുന്നം സബ് ജയിലിലേക്കയച്ചു. സി.ഐ. അബ്ദുറഹീം, എൻ.സി. സണ്ണി, സന്തോഷ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.