വടകര: 10 ലക്ഷത്തിന്‍െറ കുഴല്‍പണവുമായി കടമേരി സ്വദേശി പൊലീസ് പിടിയില്‍. വടകര അടക്കാതെരു ജങ്ഷനില്‍ നിന്നാണ് കടമേരി വെള്ളിലാട്ട് മജീദിനെ (50) വടകര എ.എസ്.പി. യതീഷ് ചന്ദ്രയുടെ സ്ക്വാഡ് പിടികൂടിയത്്. തലശ്ശേരിയിലെ ജ്വല്ലറി ഉടമയില്‍നിന്ന് വില്യാപ്പള്ളി സ്വദേശിക്കെത്തിക്കാനുള്ളതാണ് പണമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണിയാള്‍ വലയിലായത്. തലശേരിയിലെ ജ്വലറി ഉടമയില്‍ നിന്നും പണം വാങ്ങി വടകര അടക്കാതെരുവില്‍ നിന്നും വില്യാപ്പള്ളളി ഭാഗത്തേക്ക് പോകുമ്പോഴാണ് പിടിയിലാവുന്നത്. അരയില്‍ കെട്ടിയ നിലയില്‍ ആയിരത്തിന്‍െറ പത്തുകെട്ടുകളിലായാണ് പണം ഉണ്ടായിരുന്നത്. ഇയാളെ എന്‍ഫോഴ്സ്മെന്‍റിന് കൈമാറും. പണത്തിന്‍െറ ഉറവിടവും മറ്റും കാര്യങ്ങളൊന്നും അറിയില്ലെന്നും ഇത് എത്തിച്ചുകൊടുത്താല്‍ കിട്ടുന്ന കൂലി മാത്രമാണ് തനിക്ക് ലഭിക്കുകയെന്നും മജീദ് പൊലീസിനോട് പറഞ്ഞു. വടകര കേന്ദ്രീകരിച്ച് കുഴല്‍പണം കൈകാര്യം ചെയ്യുന്ന വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറഞ്ഞു. വടകരയില്‍ നാല് ഏജന്‍റുമാര്‍ വഴി ദിനംപ്രതി ഒരുകോടി രൂപയോളം ഇടപാട് നടത്തുന്നതായാണ് പൊലീസ് നിഗമനം. കഴിഞ്ഞ ഏഴുമാസത്തിനിടെ വടകര പൊലീസ് 82 ലക്ഷം രൂപയുടെ കുഴല്‍പണ വേട്ട നടത്തിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.