ബാറുകള്‍ അടച്ചു പൂട്ടിയെങ്കിലും മദ്യ ഉപഭോഗം കുറഞ്ഞില്ല -കെ. ബാബു

തിരുവനന്തപുരം: നിലവാരമില്ലാത്ത 418 ബാറുകൾ അടച്ചു പൂട്ടിയെങ്കിലും കേരളത്തിൽ മദ്യഉപഭോഗം കുറഞ്ഞില്ളെന്ന് എക്സൈസ് മന്ത്രി കെ.ബാബു. കഴിഞ്ഞ വ൪ഷം മെയ് മാസത്തിൽ വിറ്റതിലും ഏഴ് ലക്ഷം ലിറ്റ൪ മദ്യത്തിൻെറ അധിക വിൽപനയാണ് ഈ മാസത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 200 കോടിയോളം രൂപയുടെ അധികവരുമാനമാണ് ഇക്കാലയളവിൽ ബിവറേജസ് കോ൪പ്പറേഷന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ചോദ്യാത്തര വേളയിൽ മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.