മുംബൈ: പുണെയിലെ യുവ ഐ.ടി വിദഗ്ധൻ ശൈഖ് മുഹ്സിൻ സാദിഖിൻെറ കൊലപാതകത്തിന് കാരണമായ വിവാദ ഫേസ്ബുക് പോസ്റ്റിനും ‘വിക്കറ്റ് വീണു’ എന്നതടക്കം പിന്നീട് വ്യാപകമായി പ്രചരിച്ച എസ്.എം.എസുകൾക്കും പിന്നിൽ ഒരേ സംഘമാണെന്ന് സംശയിക്കുന്നതായി സൈബ൪ സെൽ വൃത്തങ്ങൾ.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കലാപം പട൪ത്തുകയാകാം സംഘത്തിൻെറ ലക്ഷ്യമെന്നും സംശയിക്കുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. എരിത്തീയിൽ എണ്ണയൊഴിക്കുംവിധം കൊലപാതകത്തിനുശേഷം പ്രചരിച്ച എസ്.എം.എസുകൾ മുംബൈ, പുണെ എന്നിവിടങ്ങളിൽ നിന്നും മറാത്ത്വാഡ മേഖലയിൽ നിന്നുമാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രകോപനപരമായ എസ്.എം.എസുകളെക്കുറിച്ച് പ്രാദേശിക പൊലീസും സൈബ൪ സെല്ലും ചേ൪ന്ന് അന്വേഷണം ഊ൪ജിതമാക്കി.
തിങ്കളാഴ്ച രാത്രിയാണ് സൊലാപൂ൪കാരനായ ശൈഖ് മുഹ്സിനെ പുണെയിലെ ബങ്കാ൪ കോളനിയിൽവെച്ച് ബൈക്കിലത്തെിയ യുവാക്കളുടെ സംഘം ഹോക്കിസ്റ്റിക്കുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ മരിച്ചതുപോലെ കിടന്ന അമീൻ ഹാറൂൺ പരിക്കുകളോടെ രക്ഷപ്പെടുകയുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് 17 ഹിന്ദു രാഷ്ട്ര സേനാ പ്രവ൪ത്തക൪ അറസ്റ്റിലാണ്.
ശിവസേന തലവൻ ബാൽതാക്കറെയുടെ ആശീ൪വാദത്തോടെ ‘ഭായ് ’ എന്നു വിളിക്കപ്പെടുന്ന ധനഞ്ജയ് ദേശായ് എന്നയാൾ രൂപവത്കരിച്ച സംഘടനയാണ് ഹിന്ദുരാഷ്ട്ര സേന. പ്രവീൺ തൊഗാഡിയ, ഹിമാനി സവ൪ക്ക൪ അടക്കമുള്ള സംഘ് പരിവാ൪ നേതാക്കളുമായി ധനഞ്ജയ് ദേശായിക്ക് അടുപ്പമുള്ളതായി പൊലീസ് പറയുന്നു. മുസ്ലിംകളുടെ ‘ജിഹാദി’നെ ചെറുക്കാനും പകരം വീട്ടാനും യുവാക്കളെ സജ്ജമാക്കുകയാണത്രെ സംഘടനയുടെ ലക്ഷ്യം.
പ്രകോപനപരമായ ലഘുലേഖകൾ വിതരണം ചെയ്തതിന് കസ്റ്റഡിയിലെടുത്ത ധനഞ്ജയ് ദേശായിയെ ശൈഖ് മുഹ്സിൻെറ കൊലപാതകവുമായി ബന്ധപ്പെട്ടും ചോദ്യംചെയ്യുന്നതായാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടലും കലാപവുമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ധനഞ്ജയ് ദേശായ്.
ശിവജി, ബാൽതാക്കറെ എന്നിവരുടെയും ഹിന്ദു ദൈവങ്ങളുടെയും മോ൪ഫ് ചെയ്ത ഫേസ്ബുക്കിലെ പോസ്റ്റിൻെറ പേരിലാണ് ഐ.ടി വിദഗ്ധനായ ശൈഖ് മുഹ്സിൻ ആക്രമിക്കപ്പെട്ടത്. എന്നാൽ, മുഹ്സിന് ഫേസ്ബുക് പോസ്റ്റുമായി ബന്ധമില്ല. ഒരു വ൪ഷം മുമ്പ് തുടങ്ങിയ ഫേസ്ബുക് പേജിലാണ് പെട്ടെന്ന് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഇതുവരെ, മാന്യമായ രീതിയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട പേജിന് നിരവധി ആരാധകരുണ്ടെന്ന് സൈബ൪ സെൽ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.