ഹൈദരാബാദ്: തെലുങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനൊപ്പം മകനും അനന്തരവനും അടക്കം 11 മന്ത്രിമാ൪ സത്യപ്രതിജ്ഞ ചെയ്തു. മഹ്മൂദ് അലി, ഡോ. ടി. രാജയ്യ, നയാനി, ഇതാല, പാച്ചാരം ശ്രീനിവാസ് റെഡ്ഡി, ഹരാഷ് റാവു, കെ.ടി രാമറാവു എന്നിരാണ് ഇന്ന് സത്യപ്രതിഞ്ജ ചെയ്തവരിൽ പ്രമുഖ൪. ഇതിൽ ചന്ദ്രശേഖരറാവുവിൻെറ മകൻ കെ.ടി രാമറാവുവും സഹോദരീ പുത്രൻ ടി. ഹാരിഷ് റാവുവും ഉൾപ്പെടും. വരും ആഴ്ചയിൽ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന് റിപ്പോ൪ട്ട്.
തെലങ്കാന രാഷ്ട്ര സമിതിയിലെ മുതി൪ന്ന നേതാക്കളായ മഹ്മൂദ് അലി, ഡോ. ടി. രാജയ്യ എന്നിവരിൽ ആരെങ്കിലും ഉപമുഖ്യമന്ത്രിയായേക്കും. തെലങ്കാനയുടെ പുതിയ ഗവ൪ണറായി ഇ.എസ്.എൽ നരസിംഹൻ നേരത്തേ സത്യപ്രതിഞ്ജ ചെയ്തിരുന്നു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കല്യാൺ ജ്യോതി സെൻഗുപ്ത ഗവ൪ണ൪ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഐക്യ ആന്ധ്രയുടെ ഗവ൪ണറായിരുന്നു ഇ.എസ്.എൽ നരസിംഹൻ.
ഇനി പത്ത് വ൪ഷത്തേക്ക് ഹൈദരാബാദ് തെലങ്കാനയുടെയും സീമാന്ധ്രയുടെയും സംയുക്ത തലസ്ഥാനമായി ഹൈദരാബാദ് തുടരും. ഇതോടെ പഞ്ചാബിൻെറയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡ് വഹിക്കുന്ന അതേ പദവിയിലേക്കാണ് ഹൈദരാബാദും വരുന്നത്. പൊതുതെരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 119ൽ 62 സീറ്റും നേടിയാണ് ടി.ആ൪.എസ് അധികാരമുറപ്പിച്ചത്.
ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച ഉത്സവ രാവായിരുന്നു. ടി.ആ൪.എസ് പ്രവ൪ത്തക൪ പിങ്ക് നിറം കൊണ്ട് നഗരത്തെ മുക്കിയിരുന്നു. മധുരപലഹാര വിതരണവും കരിമരുന്നു പ്രയോഗവും കൊണ്ട് പ്രവ൪ത്തക൪ നഗരത്തെ ആഘോഷ രാവാക്കി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.