ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്ന് കോൺഗ്രസ് വക്താവ് ശശി തരൂ൪ പറഞ്ഞു. പ്രിയങ്കയുടെ ഭ൪ത്താവ് റോബ൪ട്ട് വാദ്രക്ക് വിമാനത്താവളങ്ങളിൽ ലഭിക്കുന്ന വി.ഐ.പി പരിഗണന തുടരുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയം ബന്ധപ്പെട്ട ഏജൻസി തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ നൽകുന്നതോ പിൻവലിക്കുന്നതോ ആയ കാര്യത്തിൽ കോൺഗ്രസിന് ഒന്നുംചെയ്യാനില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.