കോട്ടയം: ഉന്നത രാഷ്ട്രീയ നേതാക്കളുടെ കടുത്ത സമ്മര്‍ദത്തെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയില്‍ കലക്ടര്‍ ഉയര്‍ത്തിയ ഭീഷണിയെയും മറികടന്നാണ് വടവാതൂര്‍ സമരം വിജയിച്ചതെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍. സമരസമിതിയുടെയും പഞ്ചായത്തിന്‍െറയും നേതൃത്വത്തില്‍ വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ ഗേറ്റ് അടച്ചുപൂട്ടിയതിന്‍െറ 150ാം ദിവസം നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം വിജയത്തോട് അടുത്തിരിക്കെയാണ് കോട്ടയം നഗരസഭക്ക് മാലിന്യം സംസ്കരിക്കാന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിക്ഷേപ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ അടിയന്തരമായി നടപടിയുണ്ടാകുമെന്ന് അധികൃതരില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ജനപിന്തുണയോടെ നടത്തിയ സമരത്തെ ഭരണകക്ഷി അംഗങ്ങള്‍ അനുകൂലിച്ചിരുന്നില്ല. ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ സമരത്തില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. അത് ഇപ്പോഴും നടക്കുന്നുണ്ട്. ഡമ്പിങ് യാര്‍ഡുമൂലം ദുരിതം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 2013 ഡിസംബര്‍ 31നാണ് വടവാതൂര്‍ പഞ്ചായത്ത് ഗേറ്റ് അടച്ചുപൂട്ടിയത്. അതിന്‍െറ 150ാം ദിനത്തില്‍ നടത്തിയ പരിപാടിയില്‍നിന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍വിട്ടുനിന്നു. പഞ്ചായത്തില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സമരസമിതി വൈസ് ചെയര്‍മാന്‍ വി.എസ്. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ സി.ഐ. പുന്നന്‍, പി.കെ. ആനന്ദക്കുട്ടന്‍, കെ.പി. ഭുവനേശ്, ജനാര്‍ദനന്‍, കുര്യന്‍ പി. കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.