കല്‍പറ്റ: മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി)യുടെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍, ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ (എഫ്.എഫ്.സി) കണ്‍വീനര്‍മാര്‍, സംഘകൃഷി ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. എഫ്.എഫ്.സി ശാക്തീകരണം, പുതിയ കൃഷി രീതികള്‍, സംഘകൃഷി വ്യാപനം, തീറ്റപ്പുല്‍ കൃഷി, പച്ചക്കറി കൃഷി, ഓണചന്തകള്‍ക്കുള്ള ഒരുക്കങ്ങള്‍-പങ്കാളിത്തം, ഫാമിലി ഫാമിങ്, ക്രോപ് നേഴ്സ്, ആക്സസ്, മാസ്റ്റര്‍ ഫാര്‍മേഴ്സ് ബോധവത്കരണം, സംഘകൃഷി ഗ്രൂപ്പുകളുടെ ബാങ്ക് ഗ്രേഡിങ് ആന്‍ഡ് ലിങ്കേജ് എന്നിവയില്‍ ക്ളാസെടുത്തു. ശില്‍പശാലയുടെ ഉദ്ഘാടനവും സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള കുടുംബശ്രീ ധനസഹായ വിതരണവും മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. ആലി നിര്‍വഹിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് ഏരിയാ മാനേജര്‍ എന്‍. ശശിധരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്സന്മാരായ വത്സലാ സഹദേവന്‍, പ്രമീള രവീന്ദ്രന്‍, രമ്യ ശിവദാസന്‍, ടി.ജി. ബീന, സക്കീന, ഗീത വിജയന്‍, ലീല യോഹന്നാന്‍, ബീന സാബു, ശൈലജ സോമന്‍, റോസമ്മ ബേബി, രജനി കുട്ടികൃഷ്ണന്‍, രാധാ ബാലന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ എം.കെ.എസ്.പി കണ്‍സള്‍ട്ടന്‍റ് പി.കെ. സുഹൈല്‍, ബ്ളോക് കോഓഡിനേറ്റര്‍മാരായ പി. ജംഷീറ, സിനി മോള്‍, ലീന ജോണ്‍, സി.ടി. ഉനൈസ്, എസ്. നിഷ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.