നടുവില്‍: നടുവില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് രണ്ട് കോടി വായ്പയെടുത്ത് നടുവില്‍ ബസ്സ്റ്റാന്‍ഡില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ഷോപ്പിങ് കോംപ്ളക്സ് പണിയും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി നടുവില്‍ പഞ്ചായത്തിന്‍െറ ഓരോ ബജറ്റിന്‍െറയും പ്രഖ്യാപനമാണ് ഇത്. എന്നാല്‍, ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാനായി ഒരു കല്ല്പോലും നാട്ടാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. ബസ്സ്റ്റാന്‍ഡ് നിര്‍മാണ സമയത്ത് തന്നെ ഷോപ്പിങ് കോംപ്ളക്സ് പണിയാനായി സ്ഥലം ഒഴിച്ചിട്ടിരുന്നു. കോംപ്ളക്സ് നിര്‍മിക്കാനായി ഇക്കുറി പ്ളാനും എസ്റ്റിമേറ്റുമടക്കം പഞ്ചായത്ത് തയാറാക്കിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പഞ്ചായത്തിന് നല്ല വരുമാനവും ടൗണിന്‍െറ വികസനത്തിന് ഏറെ വഴിതെളിക്കുന്നതുമാണ് നിര്‍ദിഷ്ട ഷോപ്പിങ് കോംപ്ളക്സ്. ബസ്സ്സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതിന് മുമ്പ് സ്ഥലത്തുണ്ടായിരുന്ന ഹെല്‍ത്ത് സെന്‍ററിനായി നിര്‍മിച്ച രണ്ട് മുറി ടോയ്ലറ്റാണ് സ്റ്റാന്‍ഡില്‍ ഇപ്പോഴുമുള്ളത്. സ്റ്റാന്‍ഡില്‍ നല്ല ടോയ്ലറ്റ് പോലും നിര്‍മിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ബസ് കാത്തിരിപ്പ് കേന്ദ്രവും അസൗകര്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.